Saturday, November 27, 2010

care

Who cares.Who needs care .Hell with it.
Either way you loose.
If you suppress your emotions and act normal with great strain and nobody understands it is a shear waste.
basically people may not be interested in somebody. and if you try to change it is futile. They can fake the interest but it will not continue, at some point your belief will crumble and you will get hurt
It happens to me every time but I cat escape from it .It is the fate.
I reduced the involvement of any body in my life to a minimum
Now can even list the same
my dependence on others
my emotional satisfaction no my weakness of bothering about others and
OK let it be
be in the practical things
The involvement of others in my affairs
1 water   keeping a bottle of water for me  -- irregular 60%
Medicines 0%
Clothes 100%
Bathroom 60%
Bed 40%
Food 70%
Emotional support 20%
Paper and other things20%
Computer 10%
Information 20%
conversation 10%
average35% attention I receive at this stage
But my botheration of the affairs....
finance 100%
health100%
business 100%
planning 100%
The areas I loose
Prompting for activities
pep talk
involvement
personal likes
Mood change
bad health
attension
care
sympathy
acknowledgement
gratitude

Instead of all these I get

Friday, November 26, 2010

ആരോഗ്യരക്ഷയ്ക്ക് സാമ്പത്തികമാന്ദ്യം മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




ആരോഗ്യരക്ഷയ്ക്ക് സാമ്പത്തികമാന്ദ്യം



Posted on: 01 Feb 2010





ആഗോള സാമ്പത്തികമാന്ദ്യം ഓഹരിവിപണിയിലെ ഇടയ്ക്കിടയ്ക്ക് വരാറും വരുത്താറുമുള്ള കാള-കരടിയുദ്ധമാണെന്നു കരുതി ഞാന്‍ സമാധാനിച്ചിരിക്കുകയായിരുന്നു. അമേരിക്കയും ചൈനയും ഇതോടെ തകരുമെന്നും ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെപ്പോലെ സാമ്പത്തികരംഗത്തും ഒന്നാം റാങ്ക് നേടിയേക്കുമെന്നും നമ്മുടെ എക്‌സ്‌ചേഞ്ച് റേഷ്യോ വിദഗ്ദ്ധ ലണ്ടന്‍ റിട്ടേണ്‍ഡ് സാമ്പത്തിക ഭീകരര്‍ മുറയ്ക്ക് ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നത് വായിച്ചപ്പോള്‍ സന്തോഷിക്കുകയും ചെയ്തു. കുറെ നാളായി അമേരിക്കയെയും ചൈനയേയും തോല്‍പ്പിക്കണമെന്നു വിചാരിക്കുന്നു. നന്നായി. അവന്മാരുടെ അഹങ്കാരം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



പക്ഷെ ഇതിനിടയില്‍ ഇവിടെ കുഴപ്പം. ഇവിടെ അരി വില കൂടുന്നൂ. തുവരപ്പരിപ്പിട്ട സാമ്പാര്‍ ഹോട്ടലുകളില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ഉപ്പിനും കര്‍പ്പൂരത്തിനും പൊള്ളുന്ന വില. മീന്‍ തൊട്ടു കൂട്ടാന്‍ പറഞ്ഞ തുഞ്ചത്തെഴുത്തഛന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മീനിന്റെ കാര്യം മിണ്ടില്ല. ബസ്സും കറന്റും കള്ളും എല്ലാം സര്‍വ റെക്കാര്‍ഡും ഭേദിച്ച് ആകാശത്തേക്ക് കുതിച്ചുയരുന്നു. ഇതിനിടയില്‍ ഗള്‍ഫില്‍ നിന്ന് ആള്‍ക്കാര്‍ തിരിച്ചു വരുമെന്ന് ഭീഷണി.



ഞാനാകെ അസ്വസ്ഥനായിരുന്നു. എന്തൊക്കെയാണോ ഇനി വരാന്‍ പോകുന്നത് ?



Fear of suffering is worse than actual suffering എന്നാണല്ലോ പ്രമാണം.



പക്ഷെ ഇന്ന് വായിച്ച വാര്‍ത്ത എന്റെ ദു:ഖം അസ്ഥാനത്താണ് എന്നു മനസ്സിലാക്കിത്തന്നു.



സാമ്പത്തികഭീകരരെക്കാള്‍ മിടുക്കരാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഭീകരര്‍.

അവിടെയും അല്പം ദു:ഖത്തോടെ പറയട്ടെ, അമേരിക്ക ഇപ്പോഴും മുന്നിലാണ്. ഒരു ചെറിയ സമാധാനം ചൈന നമ്മുടെ പിന്നിലാണെന്നതു മാത്രമാണ്.



സാമ്പത്തികമാന്ദ്യം വാസ്തവത്തില്‍ സമൂഹത്തിന് നന്മയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കൊണ്ടു ഉപജീവനം നടത്തുന്ന നിരവധി എന്‍ ജി ഓ കളുടെ കണക്കപ്പിള്ളമാര്‍ ആധികാരികമായി പറയുന്നത്.



ഒരു സമൂഹത്തിന്റെ പുരോഗതിക്ക് പല അളവുകോലുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം സമൂഹത്തിലെ അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണെന്ന് നമുക്കറിയാം. ഈ രണ്ടു രംഗത്തും സാമ്പത്തികമാന്ദ്യം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടുണ്ടാക്കിയ പുരോഗതി അദ്ഭുതാവഹമാണ്.



ഈ രണ്ടു വര്‍ഷത്തില്‍ ആത്മഹത്യയുടെ ശതമാനം നല്ല

കാലത്തെ അപേക്ഷിച്ച് പന്ത്രണ്ടു ശതമാനം കൂടിയെങ്കിലും കാറപകടം മൂലമുള്ള മരണം സാധാരണ വാര്‍ഷിക വളര്‍ച്ചയായ പതിനെട്ടു ശതമാനത്തില്‍ നിന്നു പതിനൊന്നിലേക്കു ചുരുങ്ങി. ഫാക്ടറി സ്‌ഫോടനം കുറഞ്ഞതിനാല്‍ ആ രംഗത്തുള്ള മരണനിരക്ക് മുപ്പതു ശതമാനം താഴേക്കു വീണു. ഹ്യദയാഘാതരംഗത്ത് ഹാര്‍ട്ട് അറ്റാക്ക് വ്യവസായത്തിന് തന്നെ ഭീഷണി നേരിടുന്ന വിധം മരണത്തോത് ഏഴു ശതമാനം കുറഞ്ഞു. ഏറ്റവും ശ്രദ്ധേയമായത് ശിശുമരണനിരക്കിലുള്ള അവിശ്വസനീയമായ പുരോഗതിയാണ്. ഇവിടെ മരണനിരക്കിന് നാല്‍പ്പതു ശതമാനമാണ് ഇടിവുണ്ടായത്.



ഇതിന് ആരോഗ്യമേഖലയില്‍ ജീവിക്കുന്ന എന്‍ ജി ഓകള്‍ വ്യക്തമായ കാരണം കണ്ടു പിടിച്ചു കഴിഞ്ഞു.

Mortality and unemployment are mirror images of each other.

മത്സരം ഒഴിവാക്കാന്‍ പറ്റാത്ത സാമൂഹ്യ വ്യവസ്ഥിതിയാണിന്ന്. ജോലിസ്ഥലം ഇന്ന് ഒരു യുദ്ധഭൂമിയാണ്. ആ യുദ്ധത്തില്‍ നിന്ന് വീട്ടിലെത്തിയാല്‍ അതിന്റെ ശേഷിപ്പില്‍ വീട്ടിനകവും യുദ്ധം തുടരേണ്ടിവരുന്നു. വെള്ളമടി, ടെലിവിഷന്‍, ജംക് ഫുഡ്, വ്യായാമമില്ലായ്മ.



സാമ്പത്തികമാന്ദ്യം മൂലം വേതനം കുറഞ്ഞവരുടെയും തൊഴില്‍ നഷ്ടപ്പെട്ടവരുടെയും മദ്യപാനത്തിലും പുകവലിയിലും അമ്പത്തേഴും നാല്‍പ്പത്തിമൂന്നും ശതമാനം വീതമാണ് ശരാശരി കുറവ് വന്നിരിക്കുന്നത് എന്നാണ് ഒരു വിശദമായ സര്‍വെയില്‍ കണ്ടെത്തിയത്. വില കുറഞ്ഞ ബ്രാന്‍ഡുകളിലേക്ക് വന്നതു കൂടി കണക്കാക്കിയ ആധികാരികമായ ഈ രഹസ്യറിപ്പോര്‍ട്ട് മദ്യലോബിയെയും പുകയിലലോബിയെയും ആഗോളതലത്തില്‍ത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കൊളംബിയായിലെയും നിക്കോരാഗ്വയിലെയും മയക്കുമരുന്നുമാഫിയാ പോലും അടുത്തത് തങ്ങളായിരിക്കുമോ എന്ന് ഭയപ്പെടുകയാണ്. ഈ അനുപാതത്തില്‍ മദ്യപാനവും പുകവലിയും ഇടിഞ്ഞാല്‍ ലോകാരോഗ്യസംഘടന തങ്ങളുടെ ഫണ്ടിങ് ഏജന്‍സികളുടെ സമ്മര്‍ദ്ദത്തെ വകവയ്ക്കാതെ ഈ ആഗോള സാമ്പത്തികമാന്ദ്യത്തെ പ്രകീര്‍ത്തിച്ചേക്കുമത്രെ.



ലോകത്തെമ്പാടുമുള്ള, പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ, മദ്യനിരോധന - മദ്യവര്‍ജ്ജന പ്രവര്‍ത്തകര്‍ക്കും ആവേശം പകരുന്ന കണക്കുകളാണിവ.



പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും സന്തോഷിക്കാം. വരുമാനം കുറഞ്ഞപ്പോള്‍ സ്വാഭാവികമായും ആള്‍ക്കാര്‍ കൂടുതല്‍ സമയം വീട്ടിലിരിക്കാന്‍ തുടങ്ങി. യാത്ര കുറഞ്ഞു. കാറുപയോഗം കഴിഞ്ഞ വര്‍ഷം ഒമ്പതു ശതമാനം താഴേക്കു പോയി. ഫാക്ടറികള്‍ ഷിഫ്റ്റു കുറച്ചത് മലിനവായു പുറത്തേക്കു വമിപ്പിക്കുന്ന തോതില്‍ പതിനെട്ടു ശതമാനം കുറവു വരുത്തി. കാറും ഫാക്ടറിയും കൂടിത്തന്നെ ഇങ്ങിനെ അന്തരീക്ഷമലിനീകരണം ഗണ്യമായി കുറക്കുന്നതില്‍ സഹായിച്ചു. ഇതിന്റെ ക്യത്യമായ ഇഫക്ട് സ്റ്റാറ്റിസ്റ്റിക്‌സ് ഭീകരര്‍ കണക്കു കൂട്ടുന്നതേയുള്ളു. പക്ഷെ ഒരു കാര്യം നമുക്കു മുന്നില്‍ ഉണ്ട്.



സമീപകാലത്ത് ഇതിനു മുമ്പു പ്രധാന ഓഹരിവിപണി ഇടിവ് 1981-82 ലായിരുന്നു സംഭവിച്ചത്. അന്ന് അന്തരീക്ഷമലിനീകരണത്തിലുണ്ടായ

കുറവ് നവജാതശിശുക്കളുടെ മരണനിരക്കില്‍ വന്‍ ഇടിവ് ഉണ്ടാക്കി. ശതമാനം കിട്ടിയില്ല. പക്ഷെ 25700 കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് അനുമാനം.



എനിക്ക് സമാധാനമായി.



പഞ്ചസാരയ്ക്ക് വില കൂടിയാലെന്താ, നമുക്ക് മധുരം നല്‍കാന്‍ സ്റ്റാറ്റിസ്റ്റിക്‌സിനു കഴിയുമല്ലോ.

Tags: K.L.Mohanavarma

ലിസ്റ്റരിനും ബ്രൂക്ക്‌ബോണ്ടും

ലിസ്റ്റരിനും ബ്രൂക്ക്‌ബോണ്ടും

Posted on: 31 Mar 2010


ഓഹരിവിപണിയിലെ രാജര്‍ഷിയായ വാറന്‍ ബഫറ്റിന്റെ ഒരു പ്രശസ്ത വാക്യമുണ്ട്.
Value ? Avoid businesses whose values we cant evaluate, no matter how exciting the products are.

ഒരു കമ്പനിയുടെ മൂല്യത്തിന് അതിന്റെ ഉത്പന്നത്തിന്റെ മൂല്യവുമായി ബന്ധമുണ്ടാകണമെന്നില്ല എന്ന ബിസിനസ് ഗീതാഭാഷ്യം ശരിയായിരിക്കണം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ശാസ്ത്ര ലോകത്ത് മൂന്നു വന്‍ കണ്ടുപിടുത്തങ്ങളുണ്ടായി. ഇത്രയധികം ആവേശം മാനവസമൂഹമനസ്സില്‍ സൃഷ്ടിച്ച് ദൈനംദിന ജീവിതത്തെ മാറ്റി മറിച്ച കണ്ടുപിടുത്തങ്ങള്‍ മുമ്പുണ്ടായിട്ടില്ല. ആ കണ്ടുപിടുത്തങ്ങളുടെ ഗുണം സാധാരണക്കാരന്റെ കൈകളില്‍ ഉപഭോഗവസ്തുവായി എത്തിക്കാമെന്ന നില വന്നപ്പോള്‍ ആഗോള വ്യവസായ വ്യാപാരരംഗങ്ങളില്‍ ഉണ്ടായ വളര്‍ച്ച ഏറ്റവും ശുഭാപ്തി വിശ്വാസക്കാരനായ സാമ്പത്തിക വിദഗ്ദ്ധന്റെ പ്രവചനങ്ങളെപ്പോലും മറികടക്കുന്നതായിരുന്നു.

കൊമേഴ്‌സ്യല്‍ വയബിലിറ്റിയോടെ ഈ മൂന്നു കണ്ടുപിടുത്തങ്ങളും, 1910ല്‍ ഓട്ടോ വ്യവസായവും, 1930ല്‍ വിമാനവും, 1950ല്‍ ടെലിവിഷനും വീടുകളിലെത്തി. ഇവ മൂന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, മരുന്ന് ഇവയിലൊന്നും പെടുന്നതല്ലായിരുന്നു. എന്നിട്ടും സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളിലും ഈ മൂന്നു മേഖലകളിലും ഉപഭോക്താക്കളുടെ എണ്ണവും വൈവിധ്യവും വന്‍ സ്‌ഫോടനം ഉണ്ടാക്കി. ഇത്രയധികം ആകര്‍ഷകമൂല്യമുള്ള ഉത്പന്നങ്ങള്‍ വിപണിയിലില്ലായിരുന്നു.

പക്ഷെ തമാശ ഈ മൂന്നു മേഖലകളിലെയും കമ്പനികളുടെ വളര്‍ച്ച അവയുടെ ബാലന്‍സ് ഷീറ്റുകളില്‍ അതേ ആവേശത്തോടെ പ്രതിഫലിച്ചില്ല എന്നതായിരുന്നു. പ്രോഫിറ്റ് മാര്‍ജിന്‍ ഏറ്റവും കുറഞ്ഞ കമ്പനികളുടെ കൂട്ടത്തില്‍ നിന്നും അവയ്ക്ക് രക്ഷപ്പെടാന്‍ പറ്റിയില്ല.

ഈ മേഖലകളിലെ കമ്പനികളുടെ ഓഹരി വില ഒരിക്കലും ഉത്പന്നങ്ങളുടെ അംഗീകാരത്തിനൊപ്പം ഉയര്‍ന്നില്ല.

എന്താണ് കാരണം ?

ആഗോളമത്സരം, അനുബന്ധ വ്യവസായങ്ങളുടെ വൈവിദ്ധ്യം, ടെക്‌നോക്രസിയുടെ ദൗര്‍ബല്യം. പലതും പറയാം.

പക്ഷെ മാര്‍ക്കറ്റിങ് മാനേജ്‌മെന്റിന് ഈ ആവശ്യങ്ങള്‍ മനുഷ്യന്റെ റോട്ടി, കപ്ഡാ, മകാന്‍ പോലെ അനിവാര്യമായ ഭാഗമാക്കാന്‍ കഴിഞ്ഞോ?

ആലോചിക്കേണ്ടതാണ്.

ഒരു പഴയ കഥ.
ലിസ്റ്റരിന്‍ എന്ന ലോഷന്റെ രസകരമായ ചരിത്രം.
1879 ല്‍ ഓപ്പറേഷന് മുറിവ് കഴുകാന്‍ ഏറ്റവും ശക്തിയുള്ള ആന്റി സെപ്റ്റിക്ക് ലോഷനായാണ് ലിസ്റ്റരിന്‍ മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
1895 ല്‍ അത് ദന്തഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ദന്തസംരക്ഷണത്തിന് ഏറ്റവും നല്ല മരുന്നായി പ്രചരണം തുടങ്ങി. അതിവേഗം ലിസ്റ്റരിന്‍ മരുന്നായി ഡെന്റിസ്റ്റുകളുടെ അലമാരകളില്‍ കയറിക്കൂടി. പക്ഷെ പ്രതീക്ഷിച്ച അംഗീകാരം കിട്ടിയില്ല.

കുറച്ചു നാള്‍ കഴിഞ്ഞ് ലിസ്റ്റരിന്‍ സൂക്ഷ്മമായി ഡിസ്റ്റില്‍ ചെയ്ത് പുതിയ വേഷത്തില്‍ നിലം വ്യത്തിയാക്കാനുള്ള ഡിറ്റര്‍ജന്റ് ആയി മാറി. അവിടെയും ഗുണമുണ്ടായില്ല. പക്ഷെ കമ്പനി തോല്‍വി സമ്മതിച്ചില്ല.

ഏറെ താമസിയാതെ ഗൊണേറിയക്ക് സിദ്ധൗഷധം എന്ന് പ്രകീര്‍ത്തിക്കപ്പെട്ട് മാര്‍ക്കറ്റില്‍ ഇറങ്ങി. പക്ഷെ ലൈംഗികരോഗികള്‍ എന്തോ ആ മരുന്നിനെ പുണര്‍ന്നില്ല.

അവസാനം 1914ല്‍ ലിസ്റ്റരിന്‍ ഡോക്ടറുടെ കുറുപ്പടിയില്ലാതെ ആര്‍ക്കും നേരിട്ടു മരുന്നു കടയില്‍ നിന്നു വാങ്ങാവുന്ന മൗത്ത് വാഷായി അവതാരമെടുത്തു.

ഇത്രയൊക്കെ സംഭവിച്ചെങ്കിലും ലിസ്റ്റരിന്‍ ഉണ്ടാക്കുന്ന ലാംബര്‍ട്ടു കമ്പനി ലാഭമുണ്ടാക്കിയില്ല.

Together Journalists and experts are the architects of conventional wisdom and the advertising is the brilliant tool.

ഈ ആപ്തവാക്യം ശരിവയ്ക്കുന്നതായിരുന്നു ലിസ്റ്റരിന്റെ 1920 മുതലുള്ള പ്രകടനം.

ലിസ്റ്റരിന്‍ മരുന്ന് ആകുന്നതാണ് അംഗീകാരത്തിന് നല്ലത്. പക്ഷെ എന്തിന്റെ മരുന്ന് ? മരുന്നിന് ഒരു രോഗം വേണം. ഏറ്റവും നല്ലത് ഒരു സാധാരണ രോഗമാണ്. ആര്‍ക്കുമുണ്ടാകാവുന്ന രോഗം. പ്രത്യേകിച്ച് ഡോക്ടറെ കണ്ട് രോഗനിര്‍ണ്ണയം നടത്താതെ തന്നെ നമുക്കു മനസ്സിലാക്കാവുന്ന രോഗമാണെങ്കില്‍ ബെസ്റ്റ്.

പരസ്യവിശാരദന്മാരാണ് ഐഡിയാ കൊടുത്തത്.

മനുഷ്യന് വായനാറ്റം സാധാരണമാണ്. ഉറക്കം തുടങ്ങിയാല്‍ വായനാറ്റപ്രക്രിയ എല്ലാ ജീവജാലങ്ങളുടെയും സ്വാഭാവിക ശരീരപ്രക്യതിയില്‍ ഉള്ളതാണ്. വായനാറ്റം എല്ലാവര്‍ക്കും ഉണ്ടാകും. ഭക്ഷണം കഴിച്ചുകഴിഞ്ഞും ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും ഉണര്‍ന്നു കഴിഞ്ഞും പല്ലു തേച്ചാല്‍ മതി. വായ നന്നായി കഴുകിയാല്‍ മതി.

പക്ഷെ ലിസ്റ്റരിന്‍ കമ്പനിയുടെ പരസ്യക്കാര്‍ വായനാറ്റത്തെ ഒരു രോഗമാക്കി മാറ്റി.

ദന്തഡോക്ടറന്മാര്‍ അന്നു വരെ കേട്ടിട്ടില്ലാത്ത ഒരു രോഗം.
ക്രോണിക്ക് ഹാലിറ്റോസിസ്.

വായ നാറ്റം ക്രോണിക്ക് ഹാലിറ്റോസിസ് എന്ന ഈ രോഗം
പിടിപെടുന്നതിന്റെ ആദ്യലക്ഷണമാണ്. ആദം നാറ്റം. പിന്നെ പല്ലു പുഴുക്കും. ചീയും. വേദന. ആഹാരം കഴിക്കാന്‍ വയ്യാതാകും. ആകെ നാശം.

പരസ്യം.
സുന്ദരിയായ യുവതി. പ്രിയ കാമുകന്‍ വിവാഹാഭ്യര്‍ത്ഥനയ്ക്ക് തയാറാകുന്നില്ല. അവള്‍ ദു:ഖിതയാണ്. കാരണം. വായനാറ്റം. വെറും നാറ്റമല്ല. ക്രോണിക്ക് ഹാലിറ്റോസിസ്.

കാമുകി നിരസിച്ച യുവാവ്. കാരണം. തന്റെ വാ തുറന്നാല്‍ നാറ്റമാണത്രെ. അതും വെറും പല്ലുതേപ്പു കൊണ്ടു മാറ്റാവുന്ന രോഗമല്ല.
ക്രോണിക്ക് ഹാലിറ്റോസിസ്. അവള്‍ പറഞ്ഞു. ഈ ക്രോണിക്ക് ഹാലിറ്റോസിസ് ഉള്ള ആളുടെ കൂടെ ഞാന്‍ എങ്ങനെ ജീവിക്കും? എനിക്ക് സുഖകരമായ ദാമ്പത്യം നഷ്ടപ്പെടുകയാണ്.

യുവതലമുറയുടെ ഉറക്കെ കെടുത്തിയ ആശങ്കകള്‍. മനുഷ്യന് വരാവുന്ന ഏറ്റവും അപകടകരമായ രോഗമായി ക്രോണിക്ക് ഹാലിറ്റോസിസ് മാറി.

ജെയിംസ് ട്വിച്ചല്‍ എന്ന പരസ്യശാസ്ത്ര വിശാരദന്‍ പറയുന്നത് പരസ്യത്തിലൂടെ ഒരു രോഗം സ്യഷ്ടിക്കാമെന്ന് ആദ്യമായി തെളിയിച്ചത് ലിസ്റ്റരിന്‍ ആയിരുന്നു എന്നാണ്.

ലിസ്റ്റരിന്‍ നിര്‍മ്മിച്ച ലാംബര്‍ട്ട് കമ്പനിയുടെ വരുമാനം ഏഴു വര്‍ഷം കൊണ്ട് അറുപത് ഇരട്ടിയായി.

ക്രോണിക്ക് ഹാലിറ്റോസിസ് എന്നൊരു രോഗം ഇല്ല എന്നു പറയാന്‍ വൈദ്യശാസ്ത്രവിദഗ്ദ്ധര്‍ക്കും ധൈര്യമുണ്ടായില്ല.

പക്ഷെ രോഗമില്ലാതെ മരുന്ന് കൊണ്ടു വരികയല്ലേ കുടുതല്‍ മെച്ചം ?
ഇത് അമേരിക്കയിലല്ല. നമ്മുടെ ഇന്ത്യയില്‍ത്തന്നെ സംഭവിച്ചതാണ്.

ചായ.

ബ്രൂക്ക് ബോണ്ടു കമ്പനി ജനിച്ചത് 1869 ലാണ്. 007 ജെയിംസ് ബോണ്ട് ബ്രിട്ടീഷുകാരന്റെ ദൈവമാകുന്നതിനുമുമ്പു തന്നെ ആര്‍തര്‍ ബ്രൂക്ക് തന്റെ പേരിലെ ബ്രൂക്കിനോടൊപ്പം ബോണ്ട് എന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേര് ചേര്‍ത്തു മാഞ്ചസ്റ്ററില്‍ ചായക്കട തുടങ്ങി. അത് പിന്നെ കമ്പനിയായി. വളര്‍ന്നു. കടല്‍ കടന്നു. ഇന്ത്യയിലായിരുന്നു കമ്പനിയുടെ തോട്ടങ്ങള്‍. ചായച്ചെടിയല്ലേ, കുറെയേറെ ഇല നിലവാരം കുറഞ്ഞതാകും. അവ ഇംഗ്ലണ്ടില്‍ ചിലവാകില്ല. ഇവിടെത്തന്നെ വില്‍ക്കണം.

പക്ഷെ ഒരു പ്രശ്‌നം. ഇവിടുത്തുകാര്‍ ചായ കുടിക്കില്ല. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിക്കും. സമ്പന്നര്‍ പാലു കുടിക്കും. ശര്‍ബത്ത് കുടിക്കും. പാവപ്പെട്ടവര്‍ വെള്ളം കുടിക്കും. കഞ്ഞിവെള്ളം കുടിക്കും. കൂടി വന്നാല്‍ സംഭാരം കുടിക്കും.

ഇന്ത്യക്കാര്‍ പ്രത്യേകിച്ചും ഉത്തരേന്ത്യയിലെയും മദ്ധ്യേന്ത്യയിലെയും ഗ്രാമീണര്‍ ചായ കണ്ടിട്ടില്ലായിരുന്നു. കേട്ടിട്ടുപോലുമില്ലായിരുന്നു.

ആര്‍തര്‍ ബ്രൂക്കിന്റെ പിന്‍ഗാമികള്‍ പുതിയ ഐഡിയാ കൊണ്ടുവന്നു.
ചായ.
രോഗത്തിന് മരുന്ന്.
മ്യതസഞ്ജീവനി.
ഞരമ്പുകള്‍ക്ക് അത്യാവശ്യം.

1940കളില്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഉറച്ച ഭിത്തിയുള്ള കെട്ടിടങ്ങള്‍ ഗ്രാമത്തലവന്റെ വീട്ടിലും സ്ഥലത്തെ അമ്പലത്തിലും മാത്രമേ ഉണ്ടാകാറുള്ളു.

രണ്ടു വര്‍ഷം. മാസ് ക്യാമ്പയിന്‍.
ഗ്രാമത്തലവനും അമ്പലത്തിനും ഡൊണേഷന്‍.
എഴുപതു ശതമാനത്തിലേറെ ഗ്രാമങ്ങളിലെ അമ്പലച്ചുവരുകള്‍ വര്‍ണ്ണാഭമായി. കൂറ്റന്‍ ചിത്രം.
ഒരു കൈയില്‍ മ്യതസഞ്ജീവനിച്ചെടി വളരുന്ന മല മുഴുവന്‍ പൊക്കി ലങ്കയിലേക്ക് പറക്കുന്ന ഹനുമാന്റെ പുഞ്ചിരിക്കുന്ന മുഖം. ഉര്‍ത്തിയ കൈയില്‍ പച്ചക്കാടുകളുള്ള മല. മറുകൈയില്‍ ബ്രൂക്ക് ബോണ്ടിന്റെ ചുമന്ന പായ്ക്കറ്റ്.

ജനം അമ്പലത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ബജരംഗ് ബലി രാമഭക്ത ഹനുമാനെ തൊഴുതു.

പത്തു വര്‍ഷത്തിനകം ഒരു ജനത മുഴുവന്‍ ചായ കുടിക്കാരായി.

ഏറ്റവും പുതിയ ഐ ഐ എം സ്റ്റഡി പ്രകാരം ഓരോ ഇന്ത്യക്കാരനും ഇന്നത്തെ തോതില്‍ നിന്ന് അര കപ്പു ചായ കൂടി ദിവസവും കുടിച്ചാല്‍ മതി. നാം ലോകത്തിലെ ഒന്നാം നമ്പറാകും.

ഉത്പന്നത്തിന്റെ മൂല്യം അതിന്റെ ആകര്‍ഷണീയതയല്ല, അംഗീകാര സാദ്ധ്യതയാണ് എന്നതല്ലേ, ബഫറ്റും സൂചിപ്പിച്ചത്.
ലിസ്റ്റരിനും ബ്രൂക്ക് ബോണ്ടും ആ ഗണത്തില്‍ പെടുന്നു എന്നതല്ലേ സത്യം ?

Tags: K.L. Mohanavarma, Mohadhaneeyam

മണി നെവര്‍ സ്ലീപ്‌സ്‌ മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




മണി നെവര്‍ സ്ലീപ്‌സ്‌



Posted on: 17 May 2010





കമ്പ്യൂട്ടറും മനുഷ്യനും തമ്മിലുള്ള വ്യത്യാസമെന്താണ് ?



നമ്മുടെ വിശ്വനാഥന്‍ ആനന്ദിന് മുമ്പ് ചെസ് ലോകത്തിലെ അനിഷേധ്യ രാജാവായിരുന്ന ഗാരി കാസ്​പറോവ് അതിന് ലളിതമായ ഒരു ഉത്തരം കണ്ടെത്തിയിരുന്നു.



1996 ലാണ്. ഒരു ലോക ചെസ് ചാമ്പ്യന്‍ ആദ്യമായി കമ്പ്യൂട്ടറിനു മുന്നില്‍ തോറ്റത്. കമ്പ്യൂട്ടര്‍ ഭീമന്‍ ഐ ബി എം, 27 കൊല്ലത്തെ ഗവേഷണത്തിനു ശേഷം രൂപപ്പെടുത്തിയതായിരുന്നു ഡീപ് ബ്ലു (നേരത്തെ ഇത് ഡീപ് തോട്ട് ആയിരുന്നു) എന്ന ചെസ് സൂപ്പര്‍ താരം. ഒരു സെക്കന്റില്‍ 200 കോടി പൊസിഷനുകള്‍ അപഗ്രഥിക്കാവുന്ന തലച്ചോറുള്ള ഡീപ് ബ്ലൂവും കാസ്​പറോവുമായുള്ള ആറ് ഗെയിമിന്റെ യുദ്ധം ചെസ് ഇതിഹാസത്തിന്റെ ഭാഗമാണിന്ന്. ആദ്യത്തെ ഗെയിം. ഡീപ് ബ്ലൂ വളരെ എളുപ്പം കാസ്​പറോവിനെ തോല്‍പ്പിച്ചു. യന്ത്രത്തിന്റെ ശക്തിക്കു മുന്നില്‍ മനുഷ്യന്‍ ആരുമല്ല എന്ന് തെളിയിച്ചു. കാസ്​പറോവ് അസ്വസ്ഥനായി. അന്ന് രാത്രി ഉറക്കം വരാതെ കിടന്നപ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തിന് ഭൂതോദയം ഉണ്ടായത്. ആര്‍ക്കമെഡീസിനെപ്പോലെ യൂറേക്കാ എന്ന് അദ്ദേഹം വിളിച്ചു കൂകി.



ഭാഗ്യം. കാസ്​പറോവിനു മുമ്പുള്ള ലോകചാമ്പ്യന്‍ അമേരിക്കയുടെ ജീനിയസ് ബോബി ഫിഷര്‍ ആയിരുന്നെങ്കില്‍ യൂറേക്കാ എന്നു വിളിച്ചുകൊണ്ടുള്ള ഓട്ടം കൂടുതല്‍ വാര്‍ത്താപ്രാധാന്യം സ്യഷ്ടിച്ചേനേം. ആര്‍ക്കമെഡീസ് കുളിമുറിയിലെ തൊട്ടിയില്‍ നിന്നും ചാടി നഗ്നനായിട്ടാണ് ഏതന്‍സിലെ തെരുവിലൂടെ ഓടിയത് എന്നാണല്ലോ ചരിത്രം. ഓരോ ഗെയിം കഴിഞ്ഞ് ബോബി ഫിഷറും കഴിഞ്ഞ കളി അപഗ്രഥിക്കുകയും അടുത്ത കളി പ്ലാന്‍ ചെയ്യുന്നതും അര്‍ദ്ധരാത്രിക്ക് ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നഗ്നനായി കിടന്നായിരുന്നു.



കാസ്​പറോവ് യൂറേക്കാ വിളിച്ചു. പക്ഷെ തെരുവിലേക്കോടിയല്ല.

കാസ്​പറോവിന് വെളിച്ചം കിട്ടി.

മനുഷ്യന് വികാരമുണ്ട്. യന്ത്രത്തിന് അതില്ല. ബുദ്ധി രണ്ടു കൂട്ടര്‍ക്കുമുണ്ട്. പക്ഷെ വികാരം ? അത് മനുഷ്യനു മാത്രമേയുള്ളു. യന്ത്രത്തിനില്ല.



പിന്നെ എളുപ്പമായിരുന്നു. കാസ്​പറോവ് പ്ലാനിട്ടു. വിഡ്ഡിത്തരമായ നീക്കങ്ങള്‍, ആവര്‍ത്തനം, കബളിപ്പിക്കല്‍ എല്ലാം. ഒരു കൊച്ചുകുട്ടിയായിരുന്നു എതിരാളിയെങ്കില്‍ അവന്‍ പോലും കണ്ടുപിടിക്കുമായിരുന്ന തരം കളി. കാസ്​പറോവ് പിന്നെ തോറ്റില്ല. അടുത്ത അഞ്ചു ഗെയിമുകളില്‍ മൂന്നെണ്ണം ജയിച്ചു. രണ്ടെണ്ണം സമനിലയിലും പിരിഞ്ഞു.



ഡീപ് ബ്ലൂ പിന്നീട് കാസ്​പറോവിന്റെ ഈ കുട്ടിനീക്കങ്ങളെ മറികടക്കാനുള്ള തലച്ചോറുമായി കൂടുതല്‍ ശക്തമായി വന്നു. കാസ്​പറോവിനെ തോല്‍പ്പിക്കുകയും ചെയ്തു. പക്ഷെ അടിസ്ഥാനപരമായി യന്ത്രവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം കാസ്​പറോവ് കണ്ടുപിടിച്ചത് ശരിയാണെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായില്ല.



സയന്‍സിന് വികാരമില്ല. കെമിസ്ട്രിക്കും ഫിസിക്‌സിനും ബയോളജിക്കും എന്‍ജിനീയറിങ്ങിനും വികാരമില്ല. കണക്കിനുമില്ല. ലോജിക്‌സിനുമില്ല. ഇപ്പോള്‍ ഇക്കണോമിക്‌സും ഒപ്പം ചേര്‍ന്നിരിക്കുകയാണ്. ഇംപെഴ്‌സണല്‍. സയന്‍സിനെ നമ്മുടെ വൈകാരികമായ തീരുമാനങ്ങളുടെ പരിധി വിട്ട് നമ്മെ കീഴടക്കാന്‍ അനുവദിക്കുന്ന നിലയിലേക്ക് നാം എത്തിക്കഴിഞ്ഞു.



ഹിരോഷിമയില്‍ വീണ ഒരു ആറ്റം ബോംബു മതിയായിരുന്നു രണ്ടാം

ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ അടിയറവു പറയാന്‍. ബോംബു വീണയുടന്‍ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങലിന് തയാറെടുക്കുകയുമായിരുന്നു. പക്ഷെ വേറൊരു തരം ആറ്റം ബോംബുകൂടി സയന്‍സ് കണ്ടുപിടിച്ചിരുന്നു. രണ്ടിലേതാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കുന്നതെന്നറിയാന്‍ നാഗസാക്കിയില്‍ അതു കൂടി പരീക്ഷിച്ചു. സയന്‍സിന്റെ വികാരമില്ലായ്മ, ആദ്യത്തെ ബോംബിടീലിനെ ന്യായീകരിച്ചാല്‍പ്പോലും, രണ്ടാമത്തേതില്‍ പ്രകടമായി. ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെട്ടു. .



നമ്മുടെ സാമ്പത്തികരംഗവും ഇന്ന് വികാരമില്ലാത്ത സയന്‍സിന്റെ വേതാളപ്പിടിയിലായിക്കഴിഞ്ഞിരിക്കുന്നു.



ഏറ്റവും പുതിയ ഉദാഹരണം ഗ്രീസാണ്.

ഗ്രീസിലേക്ക് വിദേശമൂലധനം ഒഴുകിക്കൊണ്ടിരുന്ന നല്ല കാലത്ത് അസൂയാവഹമായ സാമ്പത്തികശക്തി നേടിയ രാഷ്ട്രമായിരുന്നു അത്. സോക്രട്ടീസിന്റെ യും പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ആര്‍ക്കമിഡിസിന്റെയും നാട്. അത് പണ്ട്. ഇന്ന് ഒനാസ്സിന്റെയും നിയാര്‍കോഡിന്റെയും അതുപോലെയുള്ള കപ്പല്‍ മുതലാളിമാരുടെയും നാട്. ലോകത്തിലെ ആകെ കപ്പല്‍ഗതാഗതത്തിന്റെ 18 ശതമാനവും ഗ്രീക്ക് മുതലാളിമാരുടെ കൈയിലാണ്.



സമ്പന്നരുടെ രാഷ്ട്രമാണ് ഗ്രീസ്. പക്ഷെ ഗ്രീസിന്റെ ബജറ്റ് നല്ല കാലത്തെ വരവിന്റെ ശോഭയില്‍ ഒരു ദിവാസ്വപ്നമേഖലയിലായിരുന്നു. ഏറ്റവുമധികം ടാക്‌സ് ഇവേഷന്‍ നടക്കുന്ന രാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലാണിന്ന് ഗ്രീസ്. ഏതന്‍സ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കൂറ്റന്‍ വില്ലകളും എസ്റ്റേറ്റുകളും അനവധിയുണ്ട്. ഈയിടെ സര്‍ക്കാര്‍ നടത്തിയ ഒരു സാറ്റലൈറ്റ് അന്വേഷണത്തില്‍ അവിടെ 3079 നീന്തല്‍ക്കുളങ്ങളുള്ളതായി കണ്ടിരുന്നു. എന്നാല്‍ വീട്ടുടമകളില്‍ 324 പേര്‍ മാത്രമേ ഈ സൗകര്യം തങ്ങള്‍ക്കുണ്ടെന്ന് ടാക്‌സ് റിട്ടേണില്‍ സമ്മതിച്ചിരുന്നുള്ളു. (ഇത് ഒരു ഉദാഹരണമാണ്. ഡല്‍ഹിയും ഒട്ടും പിന്നിലല്ല എന്നു നമുക്കറിയാം.)



ഗ്രീസിന്റെ പ്രശ്‌നം പെട്ടെന്ന് യൂറോപ്പിന്റെയും പ്രശ്‌നമായി. സ്വന്തം കറന്‍സി ഉപേക്ഷിച്ച് യൂറോയുടെ ഭാഗമായതു കാരണം ഡീ വാല്യുവേഷന്‍ തുടങ്ങിയ പരമ്പരാഗത പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങളും ഇല്ലാതായി.



ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി ലോകത്തിലെ എല്ലാ മാര്‍ക്കറ്റുകളെയും ബാധിച്ചു. ഇന്ത്യയിലെ ഓഹരി വിപണി പോലും പെട്ടെന്ന് കൂപ്പു കുത്തി വീണു.



ലോകമെമ്പാടും ഇത്ര പെട്ടെന്ന് ഗ്രീസിലെ പ്രശ്‌നം ഒരു ആഗോളപ്രശ്‌നമായതെങ്ങിനെ?



ഇവിടെ കാസ്​പറോവിന്റെ ലളിതമായ കണ്ടുപിടുത്തിന് പ്രസക്തിയില്ലേ ?

ഇന്ന് ആഗോള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെല്ലാം പ്രവര്‍ത്തിക്കുന്നത് ടൈം സോണുകളെ അതിജീവിച്ച് അത്യാധുനിക ഹൈ ടെക് സംവിധാനത്തിലൂടെ പ്രോഗ്രാം ചെയ്തുവച്ച ശതകോടിക്കണക്കിന് ഇലക്‌ട്രോണിക്ക് ട്രേഡിങ് റെക്കാര്‍ഡുകളിലൂടെയാണ്. ഇവിടെയെല്ലാം അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണന നെറ്റ് വര്‍ക്കുകള്‍ അന്യോന്യം ശക്തിയേറിയ മത്സരബുദ്ധിയോടെ ഇടപെടുമ്പോള്‍ പരമ്പരാഗത വിപണികളുടെ സുരക്ഷാ ബോള്‍ട്ടുകള്‍ നിര്‍ജ്ജീവമാകും. വ്യത്യസ്തനിയമങ്ങള്‍ പാലിക്കുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ചിലവയില്‍ വിലയിലുള്ള അസാധാരണമായ വ്യതിയാനം ട്രേഡിങ് നിര്‍ത്താന്‍ നിയമമുള്ളപ്പോള്‍ അത്തരം നിരോധനം ഇല്ലാത്തയിടങ്ങളില്‍ ട്രേഡിങ് നിര്‍ബാധം നടക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ലാഭമുള്ളിടത്തേക്ക് പണത്തിന്റെ പ്രവാഹം കൂടുതല്‍ ശക്തിയോടെ നടക്കുന്നു.



ഞാന്‍ 'ഓഹരി' എന്ന നോവല്‍ എഴുതിയ 1992-93 കാലത്ത് ഓഹരിവിപണിയുടെ ഏറ്റവും സജീവമായിരുന്ന മുഖം ബ്രോക്കറുടേതായിരുന്നു. അന്ന് ബോംബെ വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ കണ്ണു നട്ട് തന്റെ വിജ്ഞാനവും പരിചയസമ്പത്തും പൂര്‍ണ്ണമായി ഉപയോഗിച്ച് ബ്രോക്കര്‍ എന്ന മനുഷ്യന്‍ എടുക്കുന്ന

തീരുമാനങ്ങള്‍ക്ക് വൈകാരികത ഉണ്ടായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മനുഷ്യന്റേതായിരുന്നു.



ബിഗ് ബോര്‍ഡും കമ്പ്യൂട്ടര്‍ സ്‌ക്രീനും അവനെ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന സുഹ്യത്തുക്കള്‍ മാത്രമായിരുന്നു.



ഇന്ന് അത് മാറി.

വികാരമില്ലാത്ത ശാസ്ത്രം സാമ്പത്തിക സംവിധാനങ്ങളെയും മനുഷ്യനില്‍ നിന്നകറ്റി.

'ഓഹരി' നോവല്‍ സിനിമയാക്കാന്‍ പല സംവിധായകരും ശ്രമിക്കുകയുണ്ടായി. പക്ഷെ ഓരോ കൊല്ലം കഴിയുന്തോറും വിപണിയുടെ രൂപത്തില്‍ വരുന്ന മൗലികമായ മാറ്റം മനുഷ്യനില്‍ നിന്നു ഓഹരിവിപണിക്കുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നത് ശ്രദ്ധേയമായിരുന്നു. ഹോളിവുഡ്, ഓഹരിവിപണിയെ പശ്ചാത്തലമാക്കി പണ്ട് നിര്‍മ്മിച്ച വാള്‍ സ്ട്രീറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി കൊണ്ടു വന്ന സിനിമ ഇപ്പോള്‍ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിലെ സമാപനസിനിമയാണ്. മൈക്കല്‍ ഡഗ്ലാസിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌ക്കാര്‍ നേടിക്കൊടുത്ത ഈ സിനിമയുടെ പേര് ഇന്നത്തെ സാമ്പത്തിക രംഗത്തിന് തീര്‍ത്തും അനുയോജ്യമാണ്.



ചിത്രത്തിന്റെ പേര് Wall Street II- Money never sleeps എന്നാണ്.



ശരിയാണ്. ഗ്രീസ് കാട്ടിത്തന്നു.



Money never sleeps. But Humans have to sleep.

ഗോഡ്‌സ് ഓണ്‍ ആയുര്‍വേദം മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




ഗോഡ്‌സ് ഓണ്‍ ആയുര്‍വേദം



Posted on: 07 Jun 2010





ഭാരതീയ തത്വചിന്തകളില്‍ ശരി തെറ്റുകളെക്കുറിച്ച് ഏറ്റവും ലളിതമായി വിവരിക്കുന്നത് മരണത്തിന്റെ രാജാവായ യമധര്‍മ്മന്‍ യക്ഷന്റെ രൂപം ധരിച്ച് വന്ന് ജീവിതത്തിന്റെ രാജാവായ സ്വന്തം പുത്രന്‍ യൂധിഷ്ഠിരനുമായി നടത്തുന്ന സംവാദങ്ങളിലൂടെയാണ്.

അതിലൊരു ചോദ്യം.

ലാഭാനാം ഉത്തമം കിം ?

ലോകത്തിലെ ലാഭങ്ങളില്‍ സര്‍വോത്തമമായത് എന്താണ് ?

യൂധിഷ്ഠിരന്‍ പറഞ്ഞു.

ലാഭാനാം ശ്രേയ ആരോഗ്യം.

അതായത് ആരോഗ്യം ഉണ്ടായിരിക്കുക എന്നതാണ് ലോകത്തിലെ സര്‍വ ശ്രേഷ്ഠമായ ലാഭം.



ഇന്ന് വാള്‍സ്ട്രീറ്റ് അല്‍പം വാക്കു മാറ്റി പറയുന്നതും അതു തന്നെയാണ്. ലാഭം ഉണ്ടാക്കാന്‍ സര്‍വശ്രേഷ്ഠമായത് ആരോഗ്യമേഖല തന്നെയാണ്. ബാരക്ക് ഒബാമ പറഞ്ഞു. മരുന്നിനെക്കാള്‍ ദരിദ്രന് ആവശ്യം ഭക്ഷണമാണ്. കെന്നഡി ഭക്ഷണം മനുഷ്യന്റെ മൗലികാവകാശത്തില്‍ പെടുത്തി. പക്ഷെ മൂലധനത്തിന് ഭക്ഷണത്തിനെക്കാള്‍ ഇഷ്ടം മരുന്നിനോടായിരുന്നു.





കണക്കനുസരിച്ച് ലോകത്തിലെ ഭൂരിപക്ഷം സ്വത്തും അമ്പതു ശതമാനം തൊഴിലുകളും നാല്‍പതു ശതമാനം വിപണനമൂല്യവും ആഹാരവുമായി ബന്ധപ്പെട്ടതാണ്. പക്ഷെ ടേണോവര്‍ കൂടിയതു കൊണ്ട് ലാഭം കൂടുന്നില്ല. മരുന്നിന് അങ്ങനെയല്ല. അഞ്ചു ശതമാനം പോലും വിപണനമൂല്യമില്ലെങ്കിലും ലാഭം നൂറിരട്ടിയാണ്.



ഇന്നും സ്ഥിരമായി മൂല്യവര്‍ധന ഉറപ്പുള്ള ഓഹരികള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടേതാണ്.



ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ വിദേശകോളണൈസേഷന്‍ തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. അലോപ്പതിയും അപ്പാത്തിക്കിരിയും അതിവേഗം നമ്മെ കീഴ്‌പ്പെടുത്തി. പക്ഷെ ആരും അതിന്റെ സാമൂഹ്യപ്രസക്തി ഗൗരവമായി എടുത്തില്ല.



ആരോഗ്യത്തെ പ്രധാന വിഷയമാക്കി സാഹിത്യസൃഷ്ടികള്‍ പോലും എല്ലാ ഇന്ത്യന്‍ ഭാഷകളിലും പൊതുവെ കുറവാണ് ഉണ്ടായിട്ടുള്ളത്.



ഒരു അപവാദമുണ്ടായിരുന്നു. വിശ്വസാഹിത്യത്തിലെ ഏറ്റവും ഉന്നതമായ പത്തു നോവലുകള്‍ എടുത്താല്‍ അതില്‍ ഒരു ഭാരതീയനോവലേ ഉണ്ടാകുകയുള്ളു. ആരോഗ്യനികേതനം. താരാശങ്കര്‍ ബാനര്‍ജിയുടെ ഈ ബംഗാളിനോവല്‍ ആരോഗ്യത്തിന്റെ കഥയാണ്. ആരോഗ്യനികേതനം എന്നു വച്ചാല്‍ ചികിത്സാലയം. ആസ്​പത്രിയല്ല, സൗജന്യചികിത്സാകേന്ദ്രവുമല്ല. മൂന്നു തലമുറകളായി ജാതിമതഭേദമെന്യേ ദേവീപുരം ഗ്രാമത്തിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ചികിത്സ നടത്തുന്ന മശായി കുടംബത്തിന്റെ കഥ.



ആയുര്‍വേദവും അലോപ്പതിയും തമ്മിലുള്ള സംഘര്‍ഷമാണ് കഥാതന്തു. ഈ നോവല്‍ വായിച്ച് അസ്വസ്ഥരാകാതിരുന്ന സഹൃദയര്‍ ഭാരതത്തില്‍ കാണുകില്ല. ഇതില്‍ അന്തര്‍ലീനമായ സാമ്പത്തികശാസ്ത്രത്തിനാകട്ടെ, പക്ഷെ, പ്രശസ്തനിരൂപകര്‍ പോലും പ്രാധാന്യം നല്‍കിയില്ല.



മലയാളത്തിന്റെ പണ്ഡിതശ്രേഷ്ഠനും ഗുരുവും നിരൂപകനുമായിരുന്ന ഗുപ്തന്‍ നായര്‍ സാര്‍ ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി.

എനിക്കു നോവല്‍ എഴുതാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ മലയാളത്തില്‍ ഒരു നോവലെഴുതിയേനേം. കേരളത്തിലെ ആയുര്‍വേദത്തിന്റെ ഗതിമാറ്റത്തെക്കുറിച്ച്.



ഗുപ്തന്‍ നായര്‍ സാറിന്റെ പിതാവ് പാരമ്പര്യ വൈദ്യനായിരുന്നു.



ഞാന്‍ ഷെയര്‍ മാര്‍ക്കറ്റിനെ പശ്ചാത്തലമാക്കി ഓഹരി എന്ന നോവലെഴുതാന്‍ 1992 ല്‍ തീര്‍ച്ചപ്പെടുത്തിയപ്പോള്‍ അത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഒരു കേരളാ കമ്പനിയെ

ഉത്തരേന്ത്യന്‍ കോംപറ്റിറ്റേഴ്‌സ് ടേക്ക് ഓവര്‍ ചെയ്യുന്ന കഥയായിരിക്കണമെന്ന് പ്ലാനിട്ടു. എന്തു

കേരളാ കമ്പനിയാകണം ? കേരളത്തിലെ അന്നത്തെ പബ്ലിക്ക് ലിമിറ്റഡ് കമ്പനികളില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റു ചെയ്തതെന്ന് വിശ്വസനീയമായി ഒരു കഥയില്‍ കാണിക്കാവുന്നതില്‍ പ്രധാനമായത് ചായയും, മീനും പ്രോസസിംഗും എക്‌സ്‌പോര്‍ട്ടും ചെയ്യുന്ന കമ്പനികളായിരുന്നു. പക്ഷെ ഒരു പ്രശ്‌നം. ചായക്കമ്പനികള്‍ക്കു കേരളീയത ഇല്ല. സായിപ്പന്മാര്‍ നടത്തുന്നു. നമ്മള്‍ വെറും ജോലിക്കാര്‍. മീന്‍കമ്പനികള്‍ക്ക് കേരളീയത ഉണ്ട്. പക്ഷെ പാരമ്പര്യം ഇല്ല. എല്ലാ സമുദ്രോത്പന്ന കയറ്റുമതിക്കാരും അമ്പതുകളോടടുത്ത് രംഗത്തു വന്നവരാണ്. ഞാന്‍ ഏറെ ആലോചനകള്‍ക്കു ശേഷം പുതിയ ഒരു കമ്പനി സൃഷ്ടിക്കാന്‍ തീര്‍ച്ചപ്പെടുത്തി. നമുക്കു വൈകാരികമായി അടുപ്പമുള്ള കേരളത്തിന്റെ പാരമ്പര്യവും ആത്മാവും മാത്രമല്ല, മലയാളിയുടെ ആധുനികജീവിതശൈലി ആകെക്കൂടി മാറ്റി മറിക്കുക കൂടി ചെയ്ത ആയുര്‍വേദം കൈകാര്യം ചെയ്യുന്ന ധന്വന്തരി ഹെര്‍ബല്‍ പ്രോഡക്ട്‌സ് എന്ന ഒരു കമ്പനി അങ്ങനെ രൂപമെടുത്തു.



ഓരോ മനുഷ്യനും രൂപത്തിലും ഭാവത്തിലും കഴിവിലും വ്യത്യസ്തരാണ്. സ്വാഭാവികമായും രോഗപ്രതിരോധശക്തിയും വിഭിന്നമാണ്. അതുകൊണ്ട് ഒരേ രോഗത്തിന് ഓരോരുത്തര്‍ക്കും നല്‍കേണ്ട ചികിത്സയും ഒന്നുപോലെ ആയിരിക്കില്ല. ഇത് പ്രകൃതിനിയമമാണ്. ഏതു ചികിത്സാസമ്പ്രദായത്തിന്റെയും അടിസ്ഥാനം ഇതു തന്നെയാണ്. ആയുര്‍വേദം ഈ സമ്പ്രദായം കഴിയുന്നത്ര കാലം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പാരമ്പര്യവും സംസ്‌കൃതവും ദൈവവിശ്വാസവും ആണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനം. ഓരോ രോഗിക്കും പ്രത്യേകമായി രോഗനിവാരണം പ്രാവര്‍ത്തികമാക്കുന്ന ശൈലി. പക്ഷെ കാലം മാറി. ധിറുതിയും അക്ഷമയും രോഗിയുടെ മുഖമുദ്രയായി. ക്വിക്ക് റെമഡി. ആര്‍ക്കും സമയമില്ല. വൈദ്യനെ നിസ്സഹായനാക്കുന്ന ഈ പുതിയ സമൂഹത്തെ നേരിടാന്‍ ശ്രമിച്ച് പരാജിതമാകുന്ന ആയുര്‍വേദത്തെയാണ് ഞാന്‍ കണ്ടത്. അലോപ്പതിയുടെ ആകര്‍ഷണീയത ലേശം അസൂയയോടെ കണ്ട് അതിനെ അനുകരിക്കാന്‍ വെമ്പുന്ന വൈദ്യ തലമുറ.



രോഗപരിശോധനയും മരുന്നു നിര്‍മ്മാണവും വിപണനവും തികച്ചും അലോപ്പതിയുടെ സ്റ്റൈലിലേക്കു മാറി. പരമ്പരാഗത വൈദ്യകുടുംബങ്ങളില്‍ നിന്നല്ലാതെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കുറഞ്ഞ റാങ്കു കിട്ടി എന്ന കാരണമൊന്നുകൊണ്ടു മാത്രം ആയുര്‍വേദ വൈദ്യന്മാരാകേണ്ട ഗതികേടില്‍ മനം നൊന്ത് എങ്ങനെയെങ്കിലും അലോപ്പതി ബിരുദം നേടാന്‍ ശ്രമിക്കുന്ന ആയുര്‍വേദബിരുദധാരികള്‍. രോഗികള്‍ പോലും ആയുര്‍വേദത്തെ ഒരു സെക്കന്‍ഡ് ക്ലാസ് പരിപാടിയായി കാണുന്ന നിലയിലെത്തി.



എന്റെ നോവലില്‍ രണ്ടാം തലമുറ പാരമ്പര്യവൈദ്യനായിരുന്നു. മൂന്നാം തലമുറ വൈദ്യബിരുദം നേടിയ ബിസിനസ്‌കാരനായിരുന്നു. അദ്ദേഹം മരുന്നു ഫാക്ടറിയും പേരിന് വൈദ്യശാലയും നടത്തി. ഇടയ്ക്ക് മുത്തഛന്റെ തറവാട്ടിലെ നാലുകെട്ടിലുള്ള ധന്വന്തരിമൂര്‍ത്തി പ്രതിഷ്ഠയെ തൊഴാന്‍ പോകും. നാലാം തലമുറ വൈദ്യപഠനത്തിന് പോയില്ല. മാനേജ്‌മെന്റാണ് പ്രധാനം. വൈദ്യശാല നിര്‍ത്തി. ഫാക്ടറി വലുതായി. വടക്കേ ഇന്ത്യയില്‍ നിന്ന് ആയുര്‍വേദഭീമന്മാര്‍ ഈ കമ്പനി വിഴുങ്ങാന്‍ വരത്തക്കവിധം കമ്പനി പ്രശസ്തമായത് സ്വാഭാവികം.



മൂന്നാലു ദിവസം മുമ്പാണ്.

ഐ ടി പ്രൊഫഷണല്‍. എം ടെക്ക്. മുപ്പതു വയസ്സ് കാണും. അമ്മയും ഭാര്യയും രണ്ടു വയസ്സായ മകളും ഒപ്പം. ട്രെയിനില്‍ വച്ച് പരിചയപ്പെട്ടു.

ചോദിച്ചു.

ഈ ആയുര്‍വേദത്തെക്കുറിച്ച് എന്താ അഭിപ്രായം?

നമ്മുടെ പൈതൃകമല്ലേ ? ഗ്രേറ്റ് മെഡിസിനല്‍ വാല്യൂ. ചരകന്‍. ശുശ്രുതന്‍.

അതല്ല, രോഗം വന്നാല്‍ നിങ്ങള്‍ ആയുര്‍വേദ ഡോക്ടറെ കാണാറുണ്ടോ ?

നോ. അത് സമയമെടുക്കും. ആയുര്‍വേദം ഈസ് ഓ കെ. പക്ഷെ വളരെ സ്ലോ പ്രോസസ് ആണ്. പിന്നെ പത്ഥ്യവും. അലോപ്പതി ഈസ് ക്വിക്കര്‍.

കുഞ്ഞിന് ?

ചിരി.

ഹോമിയോപ്പതിയാണ് പ്രിഫര്‍ ചെയ്യുന്നത്. നോ ആഫ്റ്റര്‍ ഇഫക്ട്‌സ്. പക്ഷെ പനി 102 കഴിഞ്ഞാല്‍ വീ ഗോ ഫോര്‍ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് എം ഡി മാന്‍.

നിങ്ങളുടെ അമ്മയ്‌ക്കോ ?

ഷി പ്രിഫേഴ്‌സ് ആയുര്‍വേദം. പക്ഷെ, അങ്കിള്‍... കഴിഞ്ഞ വര്‍ഷം, വീ വെന്റ് ഫോര്‍ സുഖചികിത്സ. വണ്ടര്‍ഫുള്‍. ധാരയും തിരുമ്മും കുളിയും വെജിറ്റേറിയന്‍ മീല്‍സും. റിയല്‍ റീജൂവിനേഷന്‍. ഹോളിഡേ കം ഹെല്‍ത്ത് കെയര്‍.



കോസ്റ്റ്‌ലി ആയിരുന്നില്ലേ ?

ഫിഫ്റ്റി വരെ കമ്പനി റീഇംബേഴ്‌സ് ചെയ്യും. ഇറ്റ് വാസ് ഓകെ.

ഇനി വരും കാലം ആയുര്‍വേദ ടൂറിസത്തിന്റേതാകാം.

ഒരു പുതിയ ആകര്‍ഷകമായ മിക്‌സ്.

പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത രണ്ടേയുള്ളു ലോകത്തില്‍.

കാലവും കാലനും.

ആദ്യത്തേതിനെ ആരോഗ്യവുമായി ബന്ധപ്പെടുത്തുന്ന ഒരു റിയല്‍ ആയുര്‍വേദ കുറുപ്പടിയുണ്ട്. ഈയിടെ നവതി ആഘോഷിച്ച എനിക്കു പിതൃതുല്യനും എന്റെ അഛന്റെ അടുത്ത സുഹ്യത്തുമായ ചാലക്കുടി രാഘവന്‍ തിരുമുല്‍പ്പാട് എന്ന പ്രസിദ്ധ ആയുര്‍വേദപണ്ഡിതന്‍ പണ്ടെഴുതിയതാണ്. എല്ലാവര്‍ക്കും വേണ്ടി. ഞാനിപ്പോഴത് ഓര്‍ക്കുകയാണ്.

നിങ്ങള്‍ക്കു പ്രായാധിക്യമായി എന്ന് തോന്നിത്തുടങ്ങുമ്പോള്‍ ഈ അഞ്ചു മരുന്നുകള്‍ സേവിക്കുക.

ഒന്ന്, എന്നും ഒരു ക്യത്യമായ സമയം വ്യായാമം ചെയ്യുക. നടപ്പു മതി. ബസ്‌ക്കിയെടുത്തില്ലെങ്കിലും കുഴപ്പമില്ല.

രണ്ട്. ഭക്ഷണത്തിന്റെ ടൈമിംഗ് മാറ്റേണ്ട. അളവ് കുറയ്ക്കുക. അഞ്ചു ദോശ തിന്നുന്നയിടത്ത് നാലാക്കുക. മൂന്നാക്കുക.

കഴിയുന്നത്ര വെള്ളം കുടിക്കുക.

ഇടനേരത്ത് വിശന്നാല്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക.

പിന്നെ, അവസാനമായി ഏറ്റവും പ്രധാനമായി ദൈനംദിന ജീവിതത്തിലെ ചെറിയ തീരുമാനങ്ങളെല്ലാം അടുത്ത തലമുറയ്ക്ക് വിടുക. വലിയ തീരുമാനങ്ങളെടുക്കേണ്ട പ്രശ്‌നങ്ങളെയും ചെറുതായി കാണാന്‍ ശ്രമിക്കുക.

മരണത്തിന്റെ കാര്യത്തില്‍ യമധര്‍മ്മനു പോലും നമ്മെ രക്ഷിക്കാന്‍ പറ്റുകില്ല.

പാരമ്പര്യ ആയുര്‍വേദം മരിക്കും. തീര്‍ച്ചയാണ്. പക്ഷെ ഹെല്‍ത്ത് ടൂറിസം ഏറ്റവും ലാഭകരമായ ബിസിനസ്സാണ്. അവിടെ ആയുര്‍വേദം പുതിയ ജന്മമെടുത്ത് അലോപ്പതിയുമായി സൗഹൃദത്തോടെ മുന്നേറും.



After all Ayurveda is GOD's own invention.

Tags: Ayurveda, Kerala

കാറും കമ്യൂണിസവും പിന്നെ സൂപ്പര്‍ മാര്‍ക്കറ്റും മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം   




കാറും കമ്യൂണിസവും പിന്നെ സൂപ്പര്‍ മാര്‍ക്കറ്റും



Posted on: 28 Aug 2010





1887 ലാണ്.

കാള്‍ ബെന്‍സ് എന്ന ജര്‍മ്മന്‍ എന്‍ജിനീയര്‍ തന്റെ കുതിരവണ്ടിയില്‍നിന്ന് കുതിരയെ അഴിച്ചു മാറ്റി പകരം കഴിഞ്ഞ പത്തു വര്‍ഷമായി താന്‍ രൂപകല്പന ചെയ്ത് വളരെയേറെ പരീക്ഷണങ്ങള്‍ക്കും പിഴവുകള്‍ക്കും ശേഷം നിര്‍മ്മിച്ച ഫോര്‍ സ്‌ട്രോക്ക് ഇന്റേണല്‍ കംബസ്റ്റിന്‍ ഘടിപ്പിച്ചു. വണ്ടി ഓടിച്ചു.



ജര്‍മ്മന്‍ എന്‍ജിനീയര്‍ കാള്‍ ബെന്‍സും ലോകത്തെ ആദ്യ കാറും

കുതിരയില്ലാതെ ഒരു കുതിരവണ്ടി അങ്ങനെ ആദ്യമായി ഒരു യാത്രക്കാരനെയും കയറ്റി ഓടി. യാത്രക്കാരന്‍ കാള്‍ ബെന്‍സു തന്നെയായിരുന്നു.



ലോകസാമ്പത്തിക സമവായത്തിലെയും ഉപഭോക്ത്യകാഴ്ചപ്പാടിലെയും ഇക്കണോമിക്ക് വാല്യൂ അളക്കാന്‍ പറ്റാത്ത മനുഷ്യമനസ്സിന്റെ സംതൃപ്തിയുടെയും ഏറ്റവും വലിയ വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു അവ്വിധമൊന്നും ചിന്തിക്കാതെ കാള്‍ ബെന്‍സ് അപ്പോള്‍ ചെയ്തത്.



മുതലാളിത്തവും കമ്യൂണിസവും ഫാസിസവും നാസിസവും എല്ലാ തത്വശാസ്ത്രങ്ങളും എന്നല്ല, സാമ്പത്തികശാസ്ത്രത്തിന്റെ അടിവേരുകള്‍ പോലും ഇളക്കാന്‍ പര്യാപ്തമായ ശക്തിയുടെ സിംബലായിരുന്നു അന്ന് ആരുമറിയാതെ അവിടെ ജന്മമെടുത്തത്.



ഒരു വ്യക്തിയുടെ സമ്പത്തിന്റെയും സംത്യപ്തിയുടെയും ഒരു മാതിരി എല്ലാവരും അംഗീകരിക്കുന്ന അളവുകോലായി ഈ വാഹനം ഭാവിയില്‍ മനുഷ്യമനസ്സിനെ ഭരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.



കാര്‍ എന്ന ഈ വാഹനത്തിന് ജനസമൂഹത്തിലെ ഭൂരിപക്ഷത്തിനെയും, പക്ഷെ ഒറ്റ നോട്ടത്തിന് ക്ലാസിഫൈ ചെയ്യാവുന്ന പരാമീറ്റര്‍ ആക്കി മാറ്റിയത് മുപ്പതോളം കൊല്ലങ്ങള്‍ക്കു ശേഷം ഹെന്‍റി ഫോര്‍ഡ് എന്ന വ്യവസായി ആയിരുന്നു.



കുറെക്കാലമായി ലോകം അദ്ഭുതത്തോടെ വീക്ഷിച്ചിരുന്ന കുതിരയില്ലാതെ യന്ത്രം കൊണ്ട് ഓടുന്ന നാലുചക്ര ആഡംബര വാഹനത്തിനെ പണക്കാരന്റെ മാളികമുറ്റത്തു നിന്ന് ഇറക്കി ഫോര്‍ഡ് തന്റെ ഫാക്ടറിയിലെ തൊഴിലാളിക്കു നാലു മാസത്തെ ശമ്പളം കൊണ്ട് സ്വന്തമാക്കാവുന്ന നിലയില്‍ എത്തിച്ചു.



കാറിന്റെ പ്രൊഡക്ഷന്‍ കൂടിയപ്പോള്‍ പത്തുകൊല്ലക്കാലം ഫോര്‍ഡിനെ അലട്ടിയ ഒരു സത്യം ഉണ്ടായിരുന്നു. പെയിന്റ് ഉണങ്ങിക്കിട്ടാനുള്ള കാലതാമസം. ഒരു പെയിന്റേ അന്ന് പെട്ടെന്ന് ഉണങ്ങുന്നതായി മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നുള്ളു. ജപ്പാന്‍ ബ്ലാക്ക്. അക്കാലത്തെ വളരെ പ്രസിദ്ധമായ ഒരു ഫോര്‍ഡ് വാചകമുണ്ട്.

ANY COLOUR IS ACCEPTABLE AS LONG AS IT IS BLACK.



ശ്രമിച്ചാല്‍ ആര്‍ക്കും സ്വന്തമാക്കാവുന്ന വാഹനമായി കാറ്. ശരിക്കും ഒരു വ്യക്തിയുടെ സമൂഹത്തിലെ വിജയത്തിന്റെ അളവുകോല്‍. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെയും.



കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് ആദ്യം യന്ത്രവത്കൃതമായ വാഹനങ്ങള്‍ സ്‌റേററ്റിന്റെ കൈപ്പിടിയില്‍ നിന്നും സാധാരണക്കാരന്റെ കൈപ്പിടിയിലേക്കു നല്‍കാന്‍ വൈമുഖ്യമുണ്ടായിരുന്നു. പക്ഷെ ഈ വാഹനത്തിന്റെ ആകര്‍ഷണീയത വര്‍ഗ്ഗസമരത്തിന്റെ ധമനികള്‍ക്ക് തടയിടാന്‍ പോലും പ്രാപ്തമാണെന്നു കമ്യൂണിസ്റ്റ് നേത്യത്വത്തിന് തോന്നിത്തുടങ്ങിയപ്പോള്‍ കാറിനെ കമ്യൂണിസത്തിന്റെ അപ്രമേയത്വവും മേന്മയും കാട്ടാനുള്ള സിംബലാക്കി മാറ്റാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി.



1958 ലാണ്. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള കിഴക്കന്‍ ജര്‍മ്മനി ഒരു പുതിയ കാറ് മാര്‍ക്കറ്റിലിറക്കി. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി ആദ്യമായി ഒരു മോഡല്‍ ഇറങ്ങുകയാണ്. പേര് ട്രബാന്റ്. അര്‍ത്ഥം ഉപഗ്രഹം എന്നാണ്. റഷ്യയുടെ സ്​പുട്‌നിക്കിനെ അനുകരിച്ചുള്ള പേര്. പ്ലാസ്റ്റിക് ബോഡി. പരിസ്ഥിതിയെ കാര്യമാക്കാത്ത പുകവിസര്‍ജ്ജനക്കുഴല്‍. ആള്‍ക്കാര്‍ കാറിനുവേണ്ടി ക്യൂ നിന്നു. പന്ത്രണ്ടും പതിനാലും കൊല്ലം നീളുന്ന വെയിറ്റിംഗ് ലിസ്റ്റ്. 1985 ആയപ്പോഴേക്കും കിഴക്കന്‍ ജര്‍മ്മനിയിലെ നാല്പതു ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തം കാറായി.



റഷ്യ അറുപതുകളുടെ അവസാനത്തിലാണ് സാധാരണക്കാരന്റെ കാറിലേക്കു കടന്നത്. 1966ല്‍ ഫിയറ്റിന്റെ ഒരു പുതിയ അവതാരമായ സിഗുലി, അഥവാ ലാഡാ എന്ന കാറ് ഉണ്ടാക്കുന്ന ഫാക്ടറി വോള്‍ഗാ നദീതീരത്തെ ടോഗ്‌ളിയാറ്റി പട്ടണത്തില്‍ ഫിയറ്റ് കമ്പനിയുടെ സഹകരണത്തോടെ 90 കോടി ഡോളര്‍ മുടക്കി സ്ഥാപിച്ചു. അന്നു വരെ റഷ്യയില്‍ സ്വകാര്യവ്യക്തികള്‍ക്ക് വേണ്ടി ആണ്ടുതോറും അനുവദിച്ചിരുന്നത് 65000 കാറുകളായിരുന്നു. പെട്ടെന്ന് ഇത് പത്തിരട്ടിയായി. എണ്‍പതുകളായപ്പോഴേക്ക് റഷ്യന്‍ കുടുംബങ്ങളില്‍ പത്തിലൊന്ന് കാറുടമസ്ഥരായി മാറി.



മനുഷ്യന് സമ്പത്ത് പണത്തിലാണെങ്കിലും അതാരും ക്യത്യമായി കാണുന്നില്ല. കാണുന്നത് സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനം, നല്ല ഭാവിയുള്ള പശ്ചാത്തലം, തന്റെ വാക്കുകള്‍ക്ക് ലഭിക്കുന്ന വില, അനുയായികളുടെ എണ്ണം ഇവയൊക്കെയാണ്. തൊഴിലാളി വര്‍ഗത്തിന്റെ പ്രധാന ആവശ്യമായി സ്റ്റാലിന്‍ തന്റെ പ്രസിദ്ധമായ ഗ്രേറ്റ് ബ്രേക്ക് എന്ന നയസംഹിതയില്‍ പറഞ്ഞത് സാമൂഹ്യമായ ഉന്നതിയാണ് സാമ്പത്തികത്തെക്കാള്‍ സാധാരണക്കാരന്‍ കാംക്ഷിക്കുന്നത് എന്നാണ്.



ഒരു തൊഴിലാളി തന്റെ ഏറ്റവും വലിയ സ്വത്തായി കണക്കാക്കുന്ന ഒന്ന് ജനപ്രീതിയില്ലാത്ത തന്റെ മേലുദ്യോഗസ്ഥനെ കുറ്റം പറയാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് എന്നു സ്റ്റാലിന്‍ പറഞ്ഞ കാലമായിരുന്നു അത്.



കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയുടെ തുടക്കവും ഈ വൈരുദ്ധ്യത്തില്‍ നിന്നായിരിക്കണം.



ഉപഭോക്താവിനെ പ്രീണിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ 1950കളില്‍ത്തന്നെ തുടങ്ങിയിരുന്നു. ചില കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ സെല്‍ഫ് സര്‍വീസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് അമേരിക്ക അതിസൂക്ഷ്മമായി വളര്‍ത്തിയെടുത്ത ഉപഭോക്തൃസംസ്‌ക്കാരത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായിരുന്നു ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍. മാര്‍ഷല്‍ പ്ലാന്‍ കാലത്ത് അവ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നിര്‍ബാധം കടന്നുവന്നു. ഉപഭോക്താവിന്റെ സ്വാതന്ത്ര്യവും സ്വാധികാരവുമാണല്ലോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഖമുദ്ര. സാമ്പത്തികത്തകര്‍ച്ചയുടെ മുപ്പതുകളില്‍ കൈവശമുള്ള തുച്ഛമായ പണം മുഴുവന്‍ ഒരേ കൂരക്കീഴിലുള്ള വിപണിയില്‍ത്തന്നെ ചിലവാക്കിക്കാന്‍ ഉപഭോക്താവിനെ സ്വയം നിര്‍ബന്ധിതനാക്കുന്ന വിദ്യയായിരുന്നു ഈ സൂപ്പര്‍മാര്‍ക്കറ്റുകളുടേത്. ആവശ്യമില്ലെങ്കിലും പ്രയോറിറ്റിയില്‍ തനിക്കത്യാവശ്യമെന്ന് ഭ്രമിപ്പിക്കുന്ന വില്പനച്ചരക്കുകള്‍ ആകര്‍ഷകമായി നിരന്നിരിക്കുകയാണ്. ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. ഷോപ്പിംഗ് ഒരു രസകരമായ പരിപാടിയാക്കാം.



കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ സ്റ്റാലിനിസ്റ്റ് സംവിധാനത്തില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ ഷോപ്പിംഗ് മാളുകളില്‍ സര്‍ക്കാരാണ് എന്ത് സാധനങ്ങളാണ് നല്‍കേണ്ടതെന്ന് വിധിച്ചിരുന്നത്. ഉപഭോക്താവിന് ക്യൂവില്‍ നില്‍ക്കാനേ അധികാരമുണ്ടായിരുന്നുള്ളു. റോബട്ടുകളെപ്പോലെ പെരുമാറിയിരുന്ന സര്‍വാധികാരികളായ ജോലിക്കാര്‍ ആയിരുന്നു ഉപഭോക്താവ് എന്താണ് എത്രയാണ് വാങ്ങേണ്ടതെന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നത്. അവിടെയാണ് ഈ പുതിയ കസ്റ്റമര്‍ ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ജന്മമെടുത്തത്.



കാറും സൂപ്പര്‍മാര്‍ക്കറ്റും മനുഷ്യമനസ്സിന് വരുത്തുന്ന മാറ്റം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞതാണ് മാവോ സെ തുംഗിന് ശേഷമുള്ള ചൈനയുടെ വിജയത്തിന്റെ പ്രധാന കാരണം. കള്‍ച്ചറല്‍ റവല്യൂഷന്റെ പരാജയം ആ അറിവിന് വേഗത കൂട്ടി.



ഇന്ത്യയില്‍ ഇന്ന് ഒന്നര കോടി മോട്ടോര്‍ വാഹനങ്ങളുണ്ടെന്നാണ് പ്രസിദ്ധ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്‌സ് കണക്കു വിദഗ്ദ്ധര്‍ പറയുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ കാറുകളുടെ എണ്ണം 61 കോടി ആകുമത്രെ. അന്നേയ്ക്ക് ലോകത്തിലെ എല്ലാ ആറാമത്തെ കാറും ഇന്ത്യക്കാരന്റേതായിരിക്കും.



ഇന്ത്യ നമ്പര്‍ വണ്‍. 1000 പേര്‍ക്ക് 382 കാറ്. ചൈനയ്ക്ക് അന്ന് 363 കാറേ ഉണ്ടാകുകയുള്ളു.



സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നിയന്ത്രണത്തിലായിരിക്കും കാര്‍ഷിക മേഖല. വിതയ്‌ക്കേണ്ടും കൊയ്യേണ്ടതും എന്താണ് എന്ന് തീര്‍ച്ചപ്പെടുത്തുന്നതും അന്നേയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളായിരിക്കും.





Tags: K.L.Mohanavarma, Cars, Supermarket, India, Mohadhaneeyam

ഓണവും പണവും

ഹോം » കമെന്ററി » മോഹധനീയം




ഓണവും പണവും



Posted on: 13 Sep 2010





2010 ലെ ( കൊല്ലവര്‍ഷം 1186 ) ഓണത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. സാധാരണയായി ഓണത്തിന് മാവേലിയും, സര്‍ക്കാര്‍വക ഓണക്കളികളും പൂക്കളവും കസവു തിരുവാതിരക്കളികളും ഇതിനൊക്കെ മുടിചൂടുന്ന സൂപ്പര്‍സ്റ്റാറുകളുടെ ഓണസ്സിനിമാകളും ചിലപ്പോള്‍ കായലില്‍ പോലും വള്ളംകളിയും ആണ് പതിവ്.



പക്ഷെ ഇത്തവണ സംഭവം തികച്ചും വ്യത്യസ്തമായിരുന്നു. എല്ലാത്തരം ആഘോഷങ്ങളെയും രൂപായുടെ കണക്കുകള്‍ പിന്നിലാക്കി. കോടികളുടെ കണക്കുകള്‍. മദ്യം വിറ്റത് 250 കോടി, അതില്‍ സര്‍ക്കാര്‍ മദ്യം 140 കോടി, ലോട്ടറി വിറ്റത് 300 കോടി. അതില്‍ സര്‍ക്കാര്‍ ലോട്ടറി 120 കോടി. സ്വര്‍ണ്ണം വിറ്റത് 800 കോടി. തുണി വിറ്റത് 1700 കോടി. എല്‍ സി ഡി, എല്‍ ഇ ഡി ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഓവന്‍ 300 കോടി. കാറ് 110 കോടി. ബൈക്ക് 100 കോടി.



തൊഴിലുള്ളവര്‍ക്ക് ബോണസ് കിട്ടിയത് 3000 കോടി. ബോണസ് കിട്ടാത്തവര്‍ കടം വാങ്ങിയത് 2000 കോടി.

എല്ലാ രംഗത്തും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20, 30, 40 ശതമാനം വര്‍ദ്ധന.നമുക്കു നേരിട്ട് യാതൊരു ബന്ധവുമില്ലെങ്കിലും ഒരു സന്തോഷം. നാം പുരോഗമിക്കുന്നുണ്ട്. ജി ഡി പി യുടയും സെന്‍സെക്‌സിന്റെയും വര്‍ദ്ധന എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തെക്കാള്‍ ഏറെയാണിവിടെ. ഇവ രണ്ടും സാധാരണക്കാരന് മനസ്സിലാകില്ല.



പക്ഷെ ഈ രുപയുടെ ഡയറക്ട് കോടിക്കണക്ക് ആര്‍ക്കും മനസ്സിലാകും. രൂപയ്ക്ക്, പണത്തിന്, ആ കോടികളുടെ അക്കങ്ങള്‍ക്ക് ഈ മാസ്മരശക്തിയുണ്ട്.



കേള്‍ക്കുന്നവന് ഫ്രീയായി ലഭിക്കുന്ന സന്തോഷം. രാവിലെ പത്രം വരുമ്പോള്‍ ആര്‍ത്തിയോടെ സ്വര്‍ണ്ണവില മാത്രം ശ്രദ്ധയോടെ വായിക്കുന്ന വീട്ടമ്മയുടെ സന്തോഷം. എല്ലാം കണക്കുകളാണ്. മാവേലി പോയിട്ട് ചിത്രഗുപ്തന്‍ വിചാരിച്ചാല്‍ പോലും സത്യത്തിന്റെ അടുത്തെത്താന്‍ നിവര്‍ത്തിയില്ലാത്ത അക്കങ്ങളുടെ കണക്കുകളാണിവ. നമ്മുടെ സാമ്പത്തികശാസ്ത്രത്തിന്റെ ഭൗതികതയുടെ അടിസ്ഥാനപരമായ ഒരു ദൗര്‍ബല്യം ഈ കണക്കുകള്‍ കാട്ടുന്നുണ്ടോ ? ആലോചിക്കേണ്ടതാണ്.



പണത്തിന്റെ ഉപയോഗത്തെ മൂന്നായി തിരിക്കാം.

ഒന്ന്, ശാരീരികമായ ആവശ്യങ്ങള്‍ക്കുള്ള ഉത്പ്പന്നങ്ങള്‍ ലഭിക്കാന്‍.

രണ്ട്, സര്‍വീസ് ലഭിക്കാന്‍.

മൂന്ന്, മാനസികസംത്യപ്തിക്കും ഉല്ലാസത്തിനും.



പണത്തിന് സ്വന്തമായ അസ്തിത്വമില്ല. ഉത്പന്നങ്ങളുടെയും സേവനത്തിന്റെയും കൈമാറ്റത്തെ ത്വരിതപ്പെടുത്താന്‍ ആവിര്‍ഭവിച്ച പണം അതിന്റെ മറ്റു പ്രയോജനങ്ങള്‍ കാട്ടിയപ്പോള്‍ പെട്ടെന്ന് ലോകപ്രിയമായി. ഒരു ലക്ഷം രൂപയുടെ നോട്ടു കെട്ടിന് കടലാസുവില പത്തു പൈസപോലുമില്ല. പക്ഷെ ഈ സിംബല്‍ സൂക്ഷിച്ചു വയ്ക്കാനുള്ള അനായാസതയും അതു വഴി കടനിക്ഷേപപലിശാ ബാങ്കിംഗ് സംവിധാനവും, എളുപ്പമായി. കരം ഈടാക്കാന്‍ പറ്റുന്ന സൗകര്യം കാരണം

സര്‍ക്കാരുകളുടെ പ്രവര്‍ത്തനം രൂപയിലൂടെ വിപുലീകരിക്കപ്പെട്ടു.



പണത്തിന് മാനവസമൂഹത്തിന്റെ മൈന്‍ഡ്‌സെറ്റില്‍ ലഭിച്ച ആധിപത്യം ഇപ്പോള്‍ മറ്റെന്തിനെക്കാളും ഉയര്‍ന്നതായി മാറിയിരിക്കുന്നു. കാലവും ദൂരവും വരുത്തുന്ന വൈഷമ്യത്തെ അതിജീവിക്കാന്‍ ബാര്‍ട്ടര്‍ സിസ്റ്റത്തിന് വിഷമമായിരുന്നു. എല്ലാവര്‍ക്കും സ്വയം ഉത്പാദിപ്പിക്കാന്‍ നിവര്‍ത്തിയില്ലാതിരുന്ന അത്യാവശ്യവസ്തുക്കളുടെ കൊടുക്കല്‍ വാങ്ങലില്‍ മദ്ധ്യവര്‍ത്തിയായി പ്രവേശിച്ച പണം മെല്ലെ ഒരു മാതിരി എല്ലാ മേഖലയും കൈയടക്കി. വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറഞ്ഞത് വിദ്യയുടെ മോണിട്ടറി വാല്യൂ നോക്കിയല്ലായിരുന്നു. പക്ഷെ സാവധാനം സ്ഥാവരജംഗമവസ്തുക്കളോടൊപ്പം എല്ലാ സേവനങ്ങള്‍ക്കും പണം ഒരു അളവുകോലായി. വിവാഹബന്ധങ്ങളില്‍ വധുവിന്റെ വിലയിലും പാപക്കറ കളയാനുള്ള ദൈവപ്രീതിയ്ക്കായി സമര്‍പ്പിക്കുന്ന ഭക്തിയിലും പണത്തിന്റെ അളവ് മാനദണ്ഡമായി. ടാലന്റിനും പണമായി അളവുകോല്‍.



1872 ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ 99.3 ശതമാനം ജനങ്ങളും ഗ്രാമവാസികളായിരുന്നു. ഗ്രാമങ്ങള്‍ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ പ്രാഥമികാവശ്യങ്ങളില്‍ സ്വയം പര്യാപ്തവും കര്‍ശനമായ കുലത്തൊഴിലിധിഷ്ഠിതമായ ജാതിവ്യവസ്ഥ കാരണം വളര്‍ച്ചയ്ക്ക് പരിമിതികളുള്ളവയും ആയിരുന്നു. ചാണക്യന്റെ കാലം മുതല്‍ നാണയങ്ങളെക്കുറിച്ച് വരേണ്യവര്‍ഗ്ഗത്തിന് ബോധമുണ്ട്. പല ചക്രവര്‍ത്തിമാരും രാജാക്കന്‍മാരും നാണയങ്ങള്‍ പുറത്തിറക്കി. പക്ഷെ അവയൊന്നും ഒരിക്കലും സാധാരണക്കാരനെ ബാധിച്ചിരുന്നില്ല.



ഗ്രാമീണര്‍ അധികാരികള്‍ക്ക് വിളവിന്റെ വീതമാണ് കരമായി കൊടുത്തത്. അവര്‍ തമ്മിലുള്ള പരസ്​പരസേവനത്തിന് കൊയ്ത്തുകാലത്ത് വിളവിന്റെ ക്യത്യമായ അംശവും. കേരളത്തില്‍ മൂന്നു തലമുറ മുമ്പു വരെ നമ്മെ പണം കീഴ്‌പ്പെടുത്തിയിരുന്നില്ല. തകഴി ശിവശങ്കരപ്പിള്ള, തകഴിച്ചേട്ടന്‍, വലിയ പിശുക്കനാണെന്ന് പ്രസിദ്ധമാണ്. അദ്ദേഹം ആ പ്രസിദ്ധി വലുതാക്കുന്നതില്‍ ഒട്ടും ലോഭവും കാട്ടിയിരുന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെ മനസ്സിന് പണത്തിന്റെ കാര്യത്തില്‍ മാത്രമേ പിശുക്കു കാട്ടാന്‍ പറ്റിയിരുന്നുള്ളു. തകഴിയില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറയും. കാറുണ്ടല്ലോ. കുറച്ചു തേങ്ങാ കൂടി എടുത്ത് ഡിക്കിയിലിടാന്‍ പറഞ്ഞിട്ടുണ്ട്. നല്ല മാങ്ങാ. ഇപ്പോള്‍. കുടുമാങ്ങയ്ക്ക് പാകമാ. ഒരു കുട്ട അതും കൂടി വച്ചിട്ടുണ്ട്.



പക്ഷെ, ചേട്ടാ, ഒരു ഇരുപതു രൂപാ വേണമായിരുന്നു. ഉണ്ടാകുമോ ? എന്നു ചോദിച്ചാല്‍ ഉടന്‍ മറുപടി കിട്ടും. രൂപയോ ! അതും ഇരുപത്. ഇരുപതു ചക്രം എടുക്കാനില്ല. അപ്പോഴാ! ആലോചിച്ചു പറയുന്നതല്ല. ആത്മാര്‍ത്ഥമായ സത്യസന്ധമായ പ്രതികരണമാണ്. ആ തലമുറ വരെ ഉത്പന്നങ്ങളുടെ മോണിട്ടറി വാല്യൂ ആര്‍ക്കും ഒരു പ്രശ്‌നമായിരുന്നില്ല. പത്മനാഭസ്വാമിയുടെ പത്തു ചക്രം എന്ന തിരുവിതാം കൂറിലെ സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളത്തിന് അതിന്റെ ഉത്പന്നങ്ങളിലേക്കുള്ള രൂപമാറ്റം ആവശ്യമായിരുന്നില്ല.



ലോകചരിത്രം പരിശോധിച്ചാല്‍ തീയും വണ്ടിച്ചക്രവും കഴിഞ്ഞാല്‍ മനുഷ്യനെ ഭൗതികവും മാനസികവുമായി കീഴടക്കിയ ഏറ്റവും വലിയ ശക്തിസ്രോതസ്സ് പണം ആണെന്നു കാണാം. പണം മനുഷ്യന്‍ കണ്ടുപിടിച്ചതാണ്. പണത്തിന്റെ വില വാസ്തവത്തില്‍ അത് പ്രതിനിധീകരിക്കുന്ന ആസ്തിയുടെ വിലയില്‍ നിന്ന് വളരെ മാറിക്കഴിഞ്ഞിരിക്കുന്നു. അഭിലാഷം, വാഞ്ഛ, ഉന്നതമായ ലക്ഷ്യം, അനുഭൂതി, ബോധം, അറിവ്, ഉദ്പാദനശേഷി, ആശയം, വിശ്വാസം, മനോഭാവം, ആന്തരികമൂല്യം, അന്തസ്സത്ത ഇവയുടെയെല്ലാം വില ഇപ്പോള്‍ പണത്തില്‍ ലഭിക്കും. മനുഷ്യമനസ്സില്ലെങ്കില്‍ പണത്തിന് വിലയോ അസ്തിത്വമോയില്ല. മനുഷ്യഭാവന രൂപപ്പെടുത്തിയ വസ്തുനിഷ്ഠമല്ലാത്ത ഒരു ഐന്‍സ്റ്റിന്‍ പ്രഹേളികയാണ് പണം.



അതിന് പുറത്തു കാട്ടാനായി നാണയവും കറന്‍സിയും ക്രെഡിറ്റ് കാര്‍ഡും ഉണ്ട്. പണത്തിന്റെ അടിസ്ഥാനം അപ്പോള്‍ സാധനങ്ങളുടെയോ, ഇടപാടുകളുടെയോ, സംഘടനയുടെയോ മൂല്യമല്ല, പ്രത്യുത ഓരോ വ്യക്തിയുടെയും കഴിവിന്റെയും ആവശ്യത്തിന്റെയും ആഗ്രഹത്തിന്റെയും അന്തിമരൂപമാണ്.



ഇന്ന് ഉത്പന്നങ്ങളും സേവനങ്ങളും വിട്ട് പണം അതിവേഗം വളര്‍ന്നു കഴിഞ്ഞു. വ്യക്തിയുടെ വിശ്വാസ്യതയ്ക്കും പ്രവചനത്തിനും ഇക്കണോമിക് വാല്യൂ നല്‍കുന്ന ക്രെഡിറ്റ് മണി വന്നതോടുകൂടി സമൂഹത്തിന് നൂതനമായ ഒരു സമവാക്യം ലഭിച്ചു. ഓരോ വ്യക്തിയെയും വിശ്വസിക്കാവുന്നതിന് പണം പരിധിയിട്ടു. കൈവശമുള്ള ആസ്തികളുടെ വിലയില്‍ നിന്ന് വിഭിന്നമായ അളവുകോലായി പണം പ്രത്യക്ഷപ്പെട്ടു.



മാനവസമൂഹം പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ എല്ലാ മേഖലകളിലും പുരോഗതി വരുത്തിയിട്ടുണ്ട്. മാനവസമൂഹത്തിന്റെ സന്തോഷത്തിലും സംത്യപ്തിയിലുമൊഴികെ.



'The Human Race has improved everything except the Human Race'- Adlai Stevenson.



പക്ഷെ നമുക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. ധര്‍മ്മം യക്ഷരൂപിയായി വന്ന് യുധിഷ്ഠിരനോട് ചോദിച്ച കഥയുണ്ട്.



ലാഭാനാം ഉത്തമം കിം ? മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ലാഭം എന്താണ്?



യുധിഷ്ഠിരന്‍ പറഞ്ഞു.

ലാഭാനം ശ്രേയ ആരോഗ്യം. ആരോഗ്യമാണ് മനുഷ്യന് ലഭിക്കാവുന്ന സര്‍വ ശ്രേഷ്ഠമായ ലാഭം.

ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെയും ആരോഗ്യം.



ഈ വര്‍ഷം ഓണത്തിന് നാം എല്ലാം ഏറെ സന്തുഷ്ടരായിരുന്നു. ഓണത്തിന് നമുക്കു ലഭിച്ച സന്തോഷത്തിന്റെ വിലയിട്ടാല്‍ അതെത്രയാകും ? എത്രതെത്ര ആയിരം കോടികള്‍ ?

--------------

Tags: Onam, Mohadhaneeyam

മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




സാമ്പത്തികവിപ്ലവം ഗാന്ധിജയന്തി സ്മൃതി



Posted on: 29 Sep 2010





1940കളുടെ തുടക്കത്തിലാണ്. എന്റെ ഒരു വലിയമ്മാവനുണ്ടായിരുന്നു., ഗ്രാമങ്ങളില്‍ വൈദ്യുതിയും ടാര്‍ റോഡും വരുന്നതിനു മുമ്പുള്ള കാലമാണ്. സ്ഥലത്ത് ഒരു പ്രൈമറി സ്‌ക്കൂളും ഒരു കള്ളുകുടിയനും ഒരു യക്ഷിയും ഒരു വായനശാലയും മാത്രമേ ഉള്ളു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ത്തകളും അലയടികളും വായനശാലയില്‍ വരുന്ന പത്രങ്ങളിലൂടെ ഗ്രാമത്തില്‍ സജീവമായിരുന്നു. ഗാന്ധിജിയെ പത്രം വായിക്കാത്തവര്‍ക്കും അറിയാം. വലിയമ്മാവന്‍ പറയും.

ഞാനും ഗാന്ധിയും ഒരു പോലാണ്.



അവര്‍ തമ്മില്‍ ഒരു കാര്യത്തിലേ സാമ്യമുള്ളു. രണ്ടു പേരും ഒറ്റ മുണ്ടാണ് ഉടുക്കുന്നത്. മറ്റെല്ലാറ്റിലും, സ്വഭാവത്തിലും പെരുമാറ്റത്തിലും അറിവിലും ഇത്രയേറെ വ്യത്യസ്തതയുള്ള രണ്ടു പേര്‍ കാണുകില്ല. പക്ഷെ ഗാന്ധിജിയുടെ സമാനതയില്‍ അഭിമാനം കൊള്ളാന്‍ അദ്ദേഹം ആവേശം കാട്ടുമായിരുന്നു.

ഇത് നമ്മുടെ ഇന്ത്യന്‍ സൈക്കേയുടെ കൂടപ്പിറപ്പാണ്.



എല്ലാ വര്‍ഷവും ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ നാം പറയും.

നാം ഗാന്ധിജിയുടെ പാദമുദ്രകള്‍ പിന്തുടരണം എന്ന്. പക്ഷെ നാമെല്ലാം മേല്‍പ്പറഞ്ഞ വലിയമ്മാവനെപ്പോലെയാണ്. ഗാന്ധിജിയുടെ ഒരംശം മാത്രം ഉള്‍ക്കൊണ്ട് ഗാന്ധിജിയുടെ ആള്‍ക്കാരായി മാറി നമ്മുടെ കുറ്റബോധത്തിന് കവചം സ്യഷ്ടിക്കുകയാണ്.



ഗാന്ധിജിയുടെ നാട്, നമ്മുടെ രാഷ്ട്രം, ഇന്ന് ലോകത്തിലെ മൂന്നാമത്തെ വന്‍ശക്തിയാണ്. പട്ടാളത്തിന്റെ വലിപ്പത്തിലും കോടീശ്വരന്മാരിലും ജനസംഖ്യയിലും രണ്ടാം സ്ഥാനം. ജിഡിപിയില്‍ ഡോളര്‍ കണക്കില്‍ പതിനൊന്നാമന്‍. പി പി പിയില്‍ നാലാമന്‍.



കള്ളപ്പണത്തില്‍? സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ വകയായി 70 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കിടപ്പുണ്ടെന്നാണ് വാര്‍ത്ത. എല്ലാം സ്വാതന്ത്ര്യാനന്തര കാലത്തെ ഇടപാടാണ്. 180 രാഷ്ട്രങ്ങളുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളിലിന്നുള്ളത്. അവരില്‍ ഒന്നാം സ്ഥാനം നമുക്കാണത്രെ. ഈ തുക ഇന്ത്യയുടെ വിദേശ കടത്തിന്റെ 13 ഇരട്ടിയാണ്. ഈ തുകയുടെ വാര്‍ഷിക പലിശ കണക്കാക്കിയാല്‍ അത് ഭാരതസര്‍ക്കാരിന്റെ ബജറ്റിനെക്കാള്‍ കൂടുതലാണ്. ദു:ഖകരമായ സംഗതി ഈ അക്കൗണ്ടുകാര്‍ മരിച്ചാല്‍ പണം മുഴുവന്‍ ബാങ്കിന് കിട്ടും എന്നതാണ്. ഇത്തരം കള്ളപ്പണബാങ്കുകള്‍ 69 വിദേശരാജ്യങ്ങളില്‍ ഉണ്ടത്രെ. അവിടുത്തെ ഇടപാടുകളില്‍ നമ്മുടെ വീതം പരസ്യമായിട്ടില്ല.



നമുക്ക് ശൈശവക്ഷേമത്തില്‍ യൂണിസെഫ് കണക്കെടുത്ത 88 രാഷ്ട്രങ്ങളില്‍ 65 ആണ് റാങ്കിങ്. നമ്മുടെ 21% കുട്ടികളും പോഷകാഹാരം കിട്ടാത്തവരാണ്. 43% അണ്ടര്‍ വെയിറ്റാണ്. 7% ശൈശവമരണത്തിന് അടിപ്പെടുന്നു.



ഇക്കാര്യത്തില്‍ നാം ഉഗാണ്ട, മൊറീഷ്യസ്, സിംബാബ്‌വേ തുടങ്ങിയ ദരിദ്രരാജ്യങ്ങള്‍ക്കും പിന്നിലാണ്. രണ്ടര ലക്ഷം കോടിയുടെ ഹെല്‍ത്ത് കെയര്‍ ബിസിനസ്സാണ് നമുക്കുള്ളത്. പക്ഷെ ശുദ്ധജലവും മാലിന്യനിര്‍മ്മാര്‍ജനത്തിനുള്ള സംവിധാനവും ഇന്നും നഗരങ്ങളില്‍പ്പോലും 95% പേര്‍ക്കും ലഭ്യമല്ല.



ഈ ഗാന്ധിജയന്തി വാരത്തില്‍ നമ്മുടെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ക്കപ്പുറത്തേക്ക് ഒന്നു നോക്കാം. ഗാന്ധിയന്‍ ധനതത്വശാസ്ത്രചിന്തകള്‍ ഇതിന് സഹായകമാകും.



1930 നു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ സാമ്പത്തികത്തകര്‍ച്ചയുടെ നടുവില്‍ നാം നില്‍ക്കുകയാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധങ്ങളും അവശ്യസാധനങ്ങളുടെ കേന്ദ്രീകരണവും ഈ തകര്‍ച്ചയ്ക്ക് 1930നെക്കാള്‍ വലിയ മാനം നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഇത് ഏതു രാജ്യത്തിനും ഒരു പരിധി വരെ നിയന്ത്രിക്കാമായിരുന്നില്ലേ? തീര്‍ച്ചയായും എന്നു തന്നെയാണ് ഉത്തരം. ഗാന്ധിയന്‍ ധനതത്വശാസ്ത്രചിന്തകളുടെ പ്രസക്തി ഇവിടെയാണ്.



ഇ.എഫ്.ഷൂമേക്കര്‍ വളരെ പ്രഗദ്ഭനും പ്രസിദ്ധനുമായ ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനാണ്. കീന്‍സിന്റെയും ട്രാല്‍ബ്രഡിന്റെയും സമശീര്‍ഷന്‍. പാശ്ചാത്യ സാമ്പത്തിക ചിന്തകളുടെ അപ്രമേയത്വത്തെക്കുറിച്ച് യാതൊരു സംശയവുമില്ലാത്തവന്‍. പക്ഷെ 1973ലെ ഊര്‍ജ്ജപ്രതിസന്ധിയും അതിനു കാരണമായിരുന്ന ആഗോളവത്കരണവും അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. അദ്ദേഹം ഗാന്ധിയന്‍ ധനതത്വചിന്തകളെ വളരെ ഗൗരവമായി അപഗ്രഥിക്കാനും പഠിക്കാനും ശ്രമിച്ചു. സ്വദേശി എന്ന വാക്കിന് ഗാന്ധിജി നല്‍കിയ വ്യാഖ്യാനത്തിലൂടെ അതിന്റെ തലം കണ്ടുപിടിക്കാന്‍ ഷൂമേക്കര്‍ നടത്തിയ ശ്രമം ചെന്നെത്തിയത് 'സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പഠനത്തിലൂടെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് ഗാന്ധിജിയുടെ പ്രസക്തി കാട്ടുന്നതിലായിരുന്നു.



സ്വദേശി എന്നത് നമ്മുടെ തൊട്ടടുത്ത അയല്‍ക്കാരനെ സഹായിക്കാനുള്ള മനസ്സാണ്. നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം നമ്മുടെ ആവശ്യം കഴിഞ്ഞ് ആദ്യം അവന് നല്‍കുക. അതോടൊപ്പം അവന്റെ അദ്ധ്വാനഫലമായി ഉണ്ടാക്കുന്ന ഉത്പന്നം വാങ്ങുന്നതിന് നാം മുന്‍ഗണന കൊടുക്കുക. ഈ കൊടുക്കല്‍ വാങ്ങല്‍ രീതി കര്‍ശനമാക്കുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് ദൂരദേശങ്ങളിലേക്കുള്ള കടത്തുകൂലിയും ചരക്കു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുറയുന്നു. കൂടുതല്‍ ദൂരെ, വില കൂട്ടി, ലാഭം സമ്പാദിക്കുക എന്ന ലക്ഷ്യം അപ്രസക്തമാകുന്നു. യഥാര്‍ത്ഥമായ സാമ്പത്തികചിന്ത സാധാരണക്കാരനെ ലക്ഷ്യമാക്കി മാത്രമാകണം. ഉത്പന്നങ്ങളുടെ നാണയവില അടിസ്ഥാനമാക്കിയ യൂറോപ്യന്‍ സാമ്പത്തികശാസ്ത്രത്തിന് ഒരിക്കലും സാമൂഹ്യനീതിയെ കാണാന്‍ സാധിക്കുകയില്ല. സാമൂഹ്യനീതി ഉള്‍ക്കൊള്ളാത്ത സാമ്പത്തികശാസ്ത്രം കൊളോണിയലിസത്തിന്റെ വേറൊരു രൂപം മാത്രമാണ്. ഇന്നത്തെ സാമ്പത്തിക സമവായത്തില്‍ വ്യവസായവത്ക്കരിക്കപ്പെട്ട ഒരു രാജ്യം അതിന്റെ നിലനില്‍പ്പിന് അസംസ്‌കൃതവിഭവങ്ങളെയും, ഉത്പന്നങ്ങള്‍ക്ക് വിപണികളെയും എന്തിന് വിദഗ്ധ മാനവശേഷിയെയും നിയന്ത്രിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കുന്നു. ഇവിടെ കുറച്ചു രാജ്യങ്ങള്‍ ഏറെ രാജ്യങ്ങളെ ചൂഷണം ചെയ്യുക മാത്രമല്ല, സമ്പത്തും ബുദ്ധിയുമുള്ള ന്യൂനപക്ഷവര്‍ഗ്ഗം അവരുടെ സ്ഥാപനങ്ങളിലൂടെ തങ്ങളുടെ തന്നെ അയല്‍ക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് രണ്ടു വര്‍ഗ്ഗങ്ങളെ സ്യഷ്ടിച്ച് പൊതുജീവിതധാരയില്‍നിന്ന് പുറന്തള്ളിയ ബഹുഭൂരിപക്ഷത്തെ കൂടുതല്‍ കെണിയിലേക്ക് വീഴ്ത്തുന്നു.



ഷൂമേക്കറുടെ പഠനം ആധുനികതയിലേക്ക് ഗാന്ധിയന്‍ ധനതത്വചിന്തകളെ കൊണ്ടുവരികയുണ്ടായി. ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും ഉള്‍ക്കൊള്ളാത്ത ഒരു ശാസ്ത്രവും ശാസ്ത്രമല്ല. സാമ്പത്തികശാസ്ത്രവും ഇതിന് അപവാദമല്ല. ബുദ്ധമത സാമൂഹ്യ സാമ്പത്തിക ചിന്തകളില്‍ നിറഞ്ഞുനിന്നിരുന്ന സ്വയം പര്യാപ്തയുടെയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ, ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പടെ, വികേന്ദ്രീകൃത സ്വഭാവവും ഗാന്ധിജിയുടെ സ്വദേശി എന്ന വാക്കില്‍ നിറഞ്ഞിരുന്നു. ലാഭം മാത്രം ലക്ഷ്യമാക്കിയ ഉപഭോഗസംസ്‌ക്കാരം ഇവിടെ അന്യമാണ്.



ഇന്ന് നാം കാണുന്ന സാമ്പത്തികത്തകര്‍ച്ചയുടെ മൂല കാരണം ഗാന്ധിജി വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികശാസ്ത്രവും ഒരു കൂട്ടം യാഥാസ്ഥിതികരുടെ കൈപ്പിടിയിലാണ് ഇന്നും.



ഇന്ന് ഇന്ത്യ കാര്‍ഷികമായും വ്യാവസായികമായും സാമ്പത്തികമായും നേടിക്കൊണ്ടിരിക്കുന്ന പുരോഗതിയിലെ ഭൗതികമായ പങ്ക് എത്രത്തോളം രാഷ്ട്രത്തിലെ പകുതിയിലേറെ വരുന്ന നിശ്ശബ്ദരായ ദരിദ്രസമൂഹത്തിന് ലഭിക്കുന്നു എന്ന മൗലികമായ ചോദ്യം നാം സ്വയം ഉയര്‍ത്തണം.



ഒരു ചെറിയ ഉദാഹരണം.

ജനത്തിന്റെ ഡയറക്ട് ഇന്‍ഡയറക്ട് (പ്രത്യക്ഷ - പരോക്ഷ) നികുതിപ്പണമാണ് സര്‍ക്കാരിന്റെ വരുമാനം. ഈ വരുമാനത്തില്‍ നാലര ശതമാനത്തോളമാണ് ഇന്ന് വിദ്യാഭ്യാസമേഖലയില്‍ നാം ചിലവാക്കുന്നത്. ഗ്ലാമറില്ലാത്ത പ്രാഥമിക സെക്കന്‍ഡറി മേഖലയിലെ ഇന്‍പുട്‌സിന് രൂപയില്‍ നിന്നു മാറി പ്രവര്‍ത്തനമൂല്യം കണക്കാക്കുമ്പോള്‍ നമ്മെ അഭിമുഖീകരിക്കുന്നത് ഒരു വലിയ വിടവാണ്. 45 ശതമാനം സ്ത്രീകളും ഇന്നും ഇന്ത്യയില്‍ സാക്ഷരരല്ല. 85 ശതമാനം കുട്ടികളും പ്രൈമറി സ്‌ക്കൂള്‍ ഡ്രോപ് ഔട്ട്‌സാണ്. എത്ര ശതമാനം കുട്ടികള്‍ പ്രൈമറിസ്‌ക്കൂളില്‍ പോകാതിരിക്കുന്നു എന്ന് ക്യത്യമായി കണക്കില്ല. വിദ്യാഭ്യാസരംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌ക്കൂളുകളില്‍ പോലും ടീച്ചര്‍ ആബ്‌സന്റിയിസം നാല്പതു ശതമാനമാണെന്ന് ഒരു വേള്‍ഡ് ബാങ്ക് സര്‍വെ പറഞ്ഞത് ആരും കേട്ടതായി നടിച്ചില്ല.



ഗാന്ധിജി 1947ല്‍ത്തന്നെ ടാറ്റയെയും ബിര്‍ളയേയും ചൂണ്ടി പറഞ്ഞിരുന്നു. സാങ്കേതികവിദഗ്ധരെ ആവശ്യമുള്ള വാണിജ്യവ്യവസായ ഗ്രൂപ്പുകളാണ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തേണ്ടത്. അല്ലാതെ പാവപ്പെട്ടവന്റെ സര്‍ക്കാരും, വിദ്യാഭ്യാസക്കച്ചവടക്കാരുമല്ല. അടിസ്ഥാനവിദ്യാഭ്യാസം എല്ലാ കുഞ്ഞുങ്ങളുടെയും മൗലികാവകാശമാണ്. അതു നല്‍കുന്നതിനാണ് നികുതിപ്പണം ഉപയോഗിക്കേണ്ടത്.



ആര്‍ഭാടപൂര്‍വം നടത്തുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഉത്സവ ലഹരിയില്‍ നാം രമിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഓടിക്കളിച്ച് കായികരംഗത്ത് വളരാനുതകുന്ന എത്ര കളിക്കളങ്ങളും പന്തുകളും നമ്മുടെ സ്‌ക്കുളുകളിള്‍ ഉണ്ടെന്ന് ആരും അന്വേഷിക്കുന്നില്ല. ഗാന്ധിയന്‍ ധനതത്വ ചിന്തകള്‍ തീര്‍ച്ചയായും നമ്മെ അത് ഓര്‍മ്മിപ്പിക്കുകയാണ്. സാമ്പത്തികം എന്നതിന് പണത്തിന്റെ നാം കാണുന്ന പരിമിതമായ അര്‍ത്ഥമല്ല ഉള്ളത്. പണത്തെ സാമൂഹ്യ നീതി നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റണം. അതാണ് ഗാന്ധിയന്‍ സാമ്പത്തികശാസ്ത്രത്തിന്റെ സ്വത്വം.



എന്റെ വലിയമ്മാവന്റെ ഒറ്റമുണ്ടു ഗാന്ധിയനിസത്തില്‍ നിന്ന് നമുക്കു സ്വതന്ത്രരാകാം.

Tags: K.L.Mohanavarma, Mahatma Gandhi, Economic, India

പുതിയ ദൈവങ്ങള്‍ mohanavarma/story-111575.html

ഹോം » കമെന്ററി » മോഹധനീയം




പുതിയ ദൈവങ്ങള്‍



Posted on: 06 Jul 2010







ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിലെ സൂപ്പര്‍താരമായ പോര്‍ച്ചുഗലിന്റെ ക്യാപ്റ്റന്‍ ക്രിസ്റ്റാനോ റൊനാള്‍ഡോ പറഞ്ഞു.

എന്നെ ദൈവം ഭൂമിയിലേക്കയച്ചിരിക്കുന്നത് ഫുട്‌ബോള്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് മനുഷ്യരെ കാണിച്ചു കൊടുക്കാനാണ്.



അര്‍ജന്റിനായുടെ സൂപ്പര്‍ താരം 22 കാരന്‍ ലയണല്‍ മെസ്സി അത്ഭുതം പ്രകടിപ്പിച്ചു.

ഞാനാരെയും പറഞ്ഞു വിട്ടില്ലല്ലോ.



രണ്ടു പേരും ഫുട്‌ബോള്‍ പ്രേമികളുടെ പുത്തന്‍ ദൈവങ്ങളാണ്. ബ്രസീലിന്റെ പെലെയും അര്‍ജന്റീനയുടെ മറഡോണയും മറ്റും പഴയ ദൈവങ്ങളും.



ദൈവങ്ങളുടെ ശക്തി അവരുടെ വിലയിലാണ്. മെസ്സിയാണ് നമ്പര്‍ വണ്‍. 220 കോടി രൂപാ. കളി കാണാന്‍ ബെഞ്ചിലിരുന്ന ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമാണ് രണ്ടാമന്‍. മൂന്നാമനായ റൊനാള്‍ഡോയെ 200 കോടിയില്‍ കിട്ടും.



മൂന്നു ദൈവങ്ങളും കളിയുടെ സെമി എത്തുന്നതിനുമുമ്പു തന്നെ സിംഹാസനം വിട്ടൊഴിഞ്ഞു കഴിഞ്ഞു. ഭക്തര്‍ പുതിയ ദൈവങ്ങള്‍ക്കു വേണ്ടി പരക്കം പായുകയാണ്. ദൈവത്തിന് വാസ്തവത്തില്‍ സമ്പത്തല്ല പ്രധാനം. ആരാധകരാണ്.



ഗോള്‍ഫിലെ ടൈഗര്‍ വുഡ്‌സും ഫില്‍ മൈക്കല്‍സണുമാണ് സ്‌പോര്‍ട്‌സിലെ ഏറ്റവും വില കൂടിയ താരങ്ങള്‍. 500 കോടി വിലയുള്ള ടൈഗര്‍വുഡ്‌സിന് ദൈവരൂപം പക്ഷെ ആരും നല്‍കിയിട്ടില്ല.



നമ്മുടെ ക്രിക്കറ്റ് ദൈവമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നാലയലത്തു പോലും ആരാധകരുടെ കണക്കില്‍ ടൈഗര്‍ വുഡ്‌സ് എത്തിയിട്ടില്ല. എത്തുകയുമില്ല. ഇന്ത്യയ്ക്ക് ലഭിച്ച ഏക ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെപ്പോലും നമ്മള്‍ ദൈവമായി അംഗീകരിച്ചിട്ടില്ലല്ലോ. അപ്പോള്‍ തന്റെ മേഖലയിലെ മിടുക്കു മാത്രമല്ല, ദൈവമായി അംഗീകാരം നേടാന്‍ വേണ്ടത്.



വില കണക്കെടുത്താല്‍ വേള്‍ഡ് കപ്പ് ഫൈനല്‍ റൗണ്ടില്‍ കളിച്ച 32 ടീമുകളില്‍ ഒന്നാമന്‍ സ്‌പെയിനാണ്. 28 കളിക്കാരുടെ വില 3000 കോടി രൂപാ. പിന്നില്‍ ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്. ലോകചാമ്പ്യന്മാരായിരുന്ന ഇറ്റലിക്ക് അഞ്ചാം സ്ഥാനമേ ഉള്ളു. മെസ്സി ദൈവത്തിന്റെ നാടായ അര്‍ജന്റീനയ്ക്ക് അതിലും താഴെയാണ് സ്ഥാനം. കളിക്കാരുടെ വിലയിലുണ്ടായ ഏറ്റക്കുറവുകളും ശമ്പളവും മറ്റു തരത്തിലുള്ള പരസ്യവരുമാനവും ചേര്‍ത്ത കണക്കാണ്. ഏറ്റവും പിന്നില്‍ 31, 32 സ്ഥാനത്ത് ന്യൂസിലാണ്ടും വടക്കന്‍ കൊറിയയും.



കോച്ചുകളുടെ കാര്യമാണ് കൂടുതല്‍ രസകരം.

ഡീഗോ മറഡോണ ആയിരുന്നല്ലോ ഇത്തവണ ദൈവപരിവേഷം കൊണ്ടുവന്ന കോച്ച്. മലപ്പുറത്ത് റോഡിന് ഇരുവശവും കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ കൈ തെറുത്ത വെള്ളജൂബയും മടക്കിക്കുത്തിയ മല്‍മല്‍മുണ്ടുമായി മറഡോണാ നിന്നു. ഇടയ്ക്കിടയ്ക്ക് പഴശ്ശിരാജായായി വാളുമെടുത്ത് മമ്മുട്ടിയെ വെല്ലു വിളിക്കുകയും ചെയ്തു.



പക്ഷെ മറഡോണയ്ക്ക് ശമ്പളം വെറും 5 കോടി രൂപയേ ഉള്ളായിരുന്നു. കൂടെയുള്ള ബ്രസീല്‍ കോച്ച് ഡുംഗായുടെയും വിലയ്ക്ക് വലിയ വ്യത്യാസമുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഇറ്റലിക്കാരനായ കോച്ച് ഫാബിയോ കാപ്പലോയ്ക്ക് ഇതേ സമയം ലഭിച്ചത് 53 കോടി രൂപായാണ്. പത്തിരട്ടിയിലധികം.



ഫ്രാന്‍സിന്റെ കോച്ച് ഡൊമാന്‍ച്ചിന് പീസ് വര്‍ക്ക് ബോണസ് വാഗ്ദാനമായിരുന്നു. ടീം പ്രിലിമിനറി റൗണ്ട് കടന്നതിന് 6 കോടി. ജയിക്കുന്ന കളിക്ക് ഓരോന്നിനും 6 ലക്ഷം രൂപാ. സമനിലയ്ക്ക് 3 ലക്ഷം.



പക്ഷെ ദൈവങ്ങളെല്ലാം ഒരു 90 വിസ്മയ മിനിട്ടില്‍ വിസ്മ്യതരായി.



ദൈവങ്ങളുടെ ചിത്രം വരച്ച ജെഴ്‌സികളുടെ വില പത്തിലൊന്നായി നിമിഷം കൊണ്ട് കുത്തനെ ഇടിഞ്ഞു.



ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ ടാറിന്റെ വരകള്‍. മണ്‍സൂണ്‍ കാറ്റും വീറോടെ ബോര്‍ഡുകള്‍ വലിച്ചുകീറി.



ദൈവങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു ?



ഇന്ന് ലോകം ഒരു വലിയ പൊട്ടിത്തെറിയുടെ നടുവിലാണ്. അല്‍ ഖെയ്ദാ ബോംബുണ്ടാക്കുന്ന സാങ്കേതികവിദ്യപോലും വിവരിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പത്രിക പുറത്തിറക്കുകയാണ്. ഇതൊരു പാരമ്പര്യരീതിയിലുള്ള യുദ്ധത്തിന്റെ പൊട്ടിത്തെറിയല്ല. അതിനെക്കാള്‍ വലിയ, മാനവസമൂഹം ഇന്നുവരെ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത ഒരു സ്‌ഫോടനം.



പരമ്പരാഗതരീതിയിലുള്ള അക്രമവും മത്സരവും അവസാനിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകവും ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടുപിടുത്തങ്ങള്‍ക്ക് നല്‍കിയ മാനം മാനവസമൂഹം ഇന്നുവരെ അചഞ്ചലമെന്നു കരുതിയിരുന്ന എല്ലാ സമവാക്യങ്ങളെയും തൂത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്. തത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നീതിവ്യവസ്ഥ, സാമൂഹ്യശാസ്ത്രം, എന്നുവേണ്ട, ഭാഷയും കണക്കും കലയും പോലും ഇന്ന് അനുദിനം പുതിയ അര്‍ത്ഥതലങ്ങളിലേക്കും രൂപങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ മായുന്നു. മതങ്ങള്‍ക്കു പോലും ഏറിയാല്‍ രണ്ടോ നാലോ ദശകങ്ങള്‍ക്കപ്പുറം ശാസ്ത്രം നല്‍കുന്ന അറിവിനെയും സ്വാതന്ത്ര്യത്തെയും തടഞ്ഞു നിര്‍ത്തി ഇപ്പോഴത്തെ രീതിയില്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്താനാകില്ല. വെബ്‌സൈറ്റുകളും മെഡിക്കല്‍ ടെക്‌നോളജിയും കൊണ്ടുവരുന്ന സുതാര്യതയും സ്വാതന്ത്ര്യവും സമൂഹത്തില്‍ ശാരീരികമായും മാനസികമായും ആത്മീയമായും പുതിയ സമവാക്യങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.



അപ്പോള്‍ നമുക്കു ഇന്നുവരെയുള്ള ദൈവസങ്കല്‍പ്പത്തെയും മാറ്റേണ്ടിവരുന്നു.

നാം പുതിയ ദൈവങ്ങളെ തേടുകയാണ്.

അംബാനി ? നാരായണമൂര്‍ത്തി ?

അവരുടെ സമന്മാരായ പിന്‍ഗാമികളായ ടാറ്റയെയും ബിര്‍ളയെയും ആരും മുമ്പ് ദൈവമായി കണക്കാക്കിയിരുന്നില്ല.



ആദ്യം ദൈവം വന്നത് വേദങ്ങളുടെ കാലത്തായിരുന്നു. അന്ന് ദൈവത്തിന് രൂപമുണ്ടായിരുന്നില്ല. സൂര്യനും ചന്ദ്രനും ഇടിമിന്നലും കാറ്റും മഴയും എല്ലാം ദൈവമായി മാറി. പിന്നെ മുപ്പത്തു മുക്കോടി ദൈവങ്ങള്‍ പിറന്നു. നമുക്കിഷ്ടമുള്ള ദൈവത്തെ തിരഞ്ഞെടുക്കാം. വിദ്യ വേണ്ടവര്‍ക്ക് സരസ്വതി. ധനം വേണ്ടവര്‍ക്ക് ലക്ഷ്മി.



മനു ബ്രാഹ്മണന് ദൈവത്തെ നിശ്ചയിക്കാന്‍ അധികാരം കൊടുത്തു. പക്ഷെ ധനം കൊടുത്തില്ല. അത് വൈശ്യന്റെ കൈയിലായിരുന്നു.



മഹാവിഷ്ണു പത്ത് അവതാരം എടുത്തു. ദൈവാവതാരം. അതില്‍ പൂര്‍ണ്ണ മനുഷ്യരൂപം വരിച്ച ആദ്യത്തെ അവതാരമായിരുന്നു പരശുരാമന്‍. അദ്ദേഹം മുതല്‍ പിന്നെ വന്ന അവതാരങ്ങളെല്ലാം കായികരംഗത്ത് അമാനുഷികത കാട്ടിയവരായിരുന്നു. പരശുരാമനും ശ്രീരാമനും ബലരാമനും ശ്രീക്യഷ്ണനും വരാന്‍ പോകുന്ന കല്‍ക്കിയും ആയുധവിദ്യയില്‍ അദ്വിതീയരാണ്. അന്ന് യുദ്ധക്കളം മാത്രമായിരുന്നു കളിക്കളം. ശ്രീക്യഷ്ണഭഗവാന്‍ നേരിട്ട് ഗോളടിച്ചില്ല. മെസ്സിയും നേരിട്ട് അടിക്കുന്നതിനേക്കാള്‍ ഇഫക്ടീവായി അര്‍ജ്ജുനന്മാര്‍ക്ക് ഗോളടിക്കാന്‍ കെണി ഒരുക്കുകയാണ് ചെയ്തത്.



അര്‍ജ്ജുനനും ദുര്യോധനനും മഹാഭാരതയുദ്ധത്തിന്റെ തയാറെടുപ്പില്‍ സഹായം തേടി ശ്രീക്യഷ്ണഭഗവാന്റെ അടുത്തു ചെന്നു. ഇരു കൂട്ടരെയും പിണക്കാന്‍ പറ്റുകയില്ല. ഭഗവാന്‍ ചോദിച്ചു. ഞാനും എന്റെ യാദവപ്പടയുമുണ്ട്. ആരെ വേണം ?



തന്ത്രങ്ങള്‍ മെനുക്കുന്ന ഒരു കോച്ചാണ് പത്തു കളിക്കാരെക്കാള്‍ കളി ജയിക്കാന്‍ വേണ്ടത് എന്നറിയാമായിരുന്ന അര്‍ജ്ജുനന്‍ കോച്ചിനെ സ്വന്തമാക്കി. ദുര്യോധനന്‍ സന്തോഷത്തോടെ യാദവപ്പടയെ ഒപ്പം കൂട്ടി. ഫലം നമുക്കറിയാമല്ലോ.



പുതിയ ദൈവങ്ങള്‍ തന്ത്രം മെനയുന്നവരാണ്.

അമ്പലങ്ങള്‍ എം.ബി.എ. ഫാക്ടറികളും.



ദൈവവും അമ്പലവും മാറിയെങ്കിലും അവിടെ ചൊല്ലുന്ന കീര്‍ത്തനങ്ങള്‍ക്ക് മാറ്റമില്ല.



We are reverential and worshipful, ever ready to surrender, refuse to learn, try to become leechesand latch on to other people. The blind parroting of terminologies continue in a new form in the MBA factories.

ആരാ പറഞ്ഞത് ?

ആരാ പറഞ്ഞത് എന്നതിന് പ്രസക്തിയില്ല.

സത്യമാണോ എന്ന് ചിന്തിക്കുക.



ഇന്ത്യയില്‍ ദാരിദ്യരേഖയ്ക്കു താഴെ പതിനഞ്ചു കോടിയാണോ ഇരുപത്തഞ്ചു കോടിയാണോ ജനങ്ങള്‍ എന്ന ഗൗരവമായ കണക്കുകൂട്ടലില്‍ നാം അഭിരമിക്കുമ്പോള്‍ പുതിയ ദൈവങ്ങള്‍ നമുക്കു സമാധാനം നല്‍കുന്നു. പാണ്ഡവരും കൗരവരും തമ്മിലുള്ള വസ്തുത്തര്‍ക്കം എല്ലാവരും തോറ്റ മഹാഭാരതയുദ്ധം കൊണ്ടേ അവസാനിച്ചുള്ളു.



ഇന്ന് അംബാനികുടുംബത്തിലെ സഹോദരങ്ങളുടെ തര്‍ക്കം ദക്ഷിണാഫ്രിക്കയില്‍ ഫുട്‌ബോള്‍ കളി കാണുന്നതിനിടയില്‍ തീര്‍ത്തു.



കളിക്കളത്തില്‍ ദൈവങ്ങള്‍ മെസ്സിയും റൊനാള്‍ഡോയും വീണപ്പോള്‍ കളി കണ്ടിരുന്ന പുതിയ ദൈവങ്ങള്‍ അവതരിച്ചു.

ഇനിയും അവതരിച്ചുകൊണ്ടേയിരിക്കും.

http://www.mathrubhumi.എന്‍ജിന്‍ വേണ്ട, കപ്പല്‍ മതി

ഹോം » കമെന്ററി » മോഹധനീയം




എന്‍ജിന്‍ വേണ്ട, കപ്പല്‍ മതി



Posted on: 08 Aug 2010





നിങ്ങള്‍ക്ക് ഒരു മീന്‍പിടുത്തക്കപ്പല്‍ വേണോ, അതോ വള്ളത്തില്‍ പിടിപ്പിക്കാവുന്ന പതിനായിരം ഔട്ടര്‍ ബോര്‍ഡ് എന്‍ജിന്‍ വേണോ ?



രണ്ടും ഫ്രീയാണോ ?



അതെ. ഫ്രീ. ജപ്പാന്‍ നിര്‍മ്മിതം. ഏതു വേണം ?



മുപ്പത്തഞ്ചു വര്‍ഷം മുമ്പാണ്.



ജപ്പാന്‍ ഗവണ്‍മെന്റ് ഒരു യുണൈറ്റഡ് നേഷന്‍സ് കേന്ദ്രീക്യത ആഗോള പദ്ധതിയുടെ ഭാഗമായി ഇന്ത്യക്ക് മീന്‍പിടുത്ത മേഖലയില്‍ സഹായം നല്‍കാന്‍ കരാറായി. രണ്ടു മീന്‍പിടുത്തക്കപ്പല്‍. ഇരുപതിനായിരം ഔട്ടര്‍ ബോര്‍ഡ് എന്‍ജിന്‍. എല്ലാം ഫ്രീ.



ആഫ്ടര്‍ സെയില്‍സ് സര്‍വീസും കുറെപ്പേര്‍ക്ക് ജപ്പാനില്‍ ട്രെയിനിങ്ങും ഫ്രിംജീസ്.



രണ്ടാം ലോകമഹായുദ്ധവും ഹിരോഷിമയും നാഗസാക്കിയും ജപ്പാന് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഒരു ഹതഭാഗ്യനായ മിടുമിടുക്കന്റെ ഇമേജ് നല്‍കി. ഒരു പുതിയ കൊളോണിയല്‍ ചായം. ഇന്ത്യയും തെക്കനേഷ്യയിലെ രാജ്യങ്ങളും യൂറോപ്യന്‍ ശക്തികളില്‍നിന്നും സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരെ കാത്തിരുന്നത് ഭീമമായ പട്ടാളച്ചിലവുകളാണ്. ഇന്ത്യയുടെ കാര്യം. പാകിസ്താനും ചൈനയും വാളോങ്ങി അതിര്‍ത്തിയില്‍ നില്‍ക്കുന്നു. ഒപ്പം കാശ്മീരും. സ്വാഭാവികമായും ഇന്ത്യയുടെ വികസന മൂലധന നിക്ഷേപത്തിന് ലഭ്യമാകേണ്ട ധനത്തില്‍ ഒട്ടു മുക്കാലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു വിടേണ്ടി വന്നു. അതുപോലെയായിരുന്നു മിക്ക ഏഷ്യന്‍ രാജ്യങ്ങളുടെയും തലയിലെഴുത്ത്. പക്ഷെ ജപ്പാന് ഈ പ്രശ്‌നം ഉണ്ടായില്ല. അവിടെ സുരക്ഷ അമേരിക്കന്‍ പട്ടാളം ഏറ്റെടുത്തിരുന്നു. ജപ്പാന് തോക്കു കൊടുക്കാന്‍ അമേരിക്കയ്ക്കു പേടിയായിരുന്നു. പകരം ശാസ്ത്രം കണ്ടു പിടിച്ചുകൊണ്ടിരുന്ന പുതിയ സാങ്കേതിക വിജ്ഞാനം പ്രായോഗികതലത്തില്‍ കൊണ്ടുവരാനുള്ള ഉപകരണങ്ങളും സാവകാശവും ജപ്പാന്‍കാരന് കിട്ടി.



ജപ്പാന്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ഉത്പാദന മികവുള്ള

രാഷ്ട്രമായി. ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ നവം നവങ്ങളായ രീതികള്‍ പരീക്ഷിച്ചു.



മത്സ്യബന്ധന മേഖലയില്‍ ജപ്പാന്‍ ദ്വീപസമൂഹത്തിന് ഭൂമിശാസ്ത്രം തന്നെ അനുകൂലമായിരുന്നു.



ഇന്ത്യയിലായിരുന്നു ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണ ഡോക്ക് യാര്‍ഡ്. 4500 വര്‍ഷം മുമ്പ് അന്നത്തെ സബര്‍മതി നദിയുടെ തീരത്ത്

ലോത്താള്‍ എന്ന ഹാരപ്പന്‍ നഗരത്തില്‍. ചരക്കു കപ്പലുകളും

മീന്‍പിടുത്തക്കപ്പലുകളും നിര്‍മ്മിക്കുമായിരുന്നത്രെ.



അത് ചരിത്രം. പക്ഷെ ഇപ്പോള്‍ നമുക്ക് ഓഫര്‍ വരുന്നത് ജപ്പാനില്‍ നിന്നാണ്. ഫ്രീയായി.



ഇത്തരം സഹായങ്ങളില്‍ ഇന്‍ഷുറന്‍സ് പോളിസിയിലെയും കമ്പനി പ്രോസ്​പക്ടസ്സുകളിലെയും ഭൂതക്കണ്ണാടി വച്ചാല്‍ പോലും കാണാന്‍ പറ്റാത്ത ചെറിയ ഫോര്‍ പോയന്റ് അക്ഷരങ്ങളെപ്പോലെ ചില നിബന്ധനകള്‍ കാണും.



റിപ്പയറിന് സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ നല്‍കും എന്നല്ലാതെ അവ ഫ്രീയാണെന്ന വാക്കേ കാണുകില്ല. അവയുടെ വില സ്വാഭാവികമായും നെഗോഷ്യബിള്‍ അല്ല. കഴുത്തറുപ്പന്‍ ആയിരിക്കും എന്നു തീര്‍ച്ച.



ജപ്പാന്‍ നല്‍കുന്ന സഹായം നാം കൈപ്പറ്റിയേ തീരൂ. ഫോര്‍ പോയന്റ് അക്ഷരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രസക്തമല്ല. നമുക്ക് ജപ്പാനെ വേണം.



സഹായം നന്ദിയോടെ നാം സ്വീകരിക്കുന്നു.



നാലു തീരദേശ സംസ്ഥാനങ്ങള്‍ക്ക് ഈ സഹായം വീതിച്ചു കൊടുക്കാന്‍ തീര്‍ച്ചയാകുന്നു.



രണ്ടു പേര്‍ക്ക് ഓരോ കപ്പല്‍. രണ്ടു പേര്‍ക്ക് പതിനായിരം എന്‍ജിന്‍ വീതം.



നിങ്ങള്‍ ഇതില്‍ ഏതെടുക്കും?

ഉത്തരം എളുപ്പമാണ്. പതിനായിരം എന്‍ജിന്‍. സംശയമില്ല. പതിനായിരം വള്ളങ്ങളില്‍ എന്‍ജിന്‍ എന്നാല്‍ കുറഞ്ഞത് അമ്പതിനായിരം മുക്കുവകുടുംബങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാവുന്ന വികസനഫലമാണ്. അവരുടെ സാമ്പത്തികസ്ഥിതിയില്‍ വരാവുന്ന മാറ്റം അവരുടെ ഗ്രാമങ്ങളില്‍ മുഴുവന്‍ പ്രതിഫലിക്കും. നാടിന് പൊതുവെ മെച്ചം.



പക്ഷെ ബുദ്ധിയുള്ള ഒരു രാഷ്ട്രീയനേത്യത്വവും ആ ഉത്തരം നല്‍കുകയില്ല.

ഞങ്ങള്‍ക്ക് കപ്പല്‍ മതി.

കാരണം വളരെ ലളിതമാണ്.

രാഷ്ട്രീയ തീരുമാനങ്ങളുടെ അന്തിമമായ ലക്ഷ്യം ദീര്‍ഘകാലവീക്ഷണത്തോടുകൂടിയ ജനനന്മയാണ്. പക്ഷെ അങ്ങിനെ എടുക്കുന്ന തീരുമാനം ജനങ്ങള്‍ക്കു മനസ്സിലാകണം. അടുത്ത തിരഞ്ഞെടുപ്പില്‍ ജനം അതോര്‍ത്തിരിക്കണം. ഇല്ലെങ്കില്‍ ഭരിക്കാന്‍ വേറെ ആളു വരും. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്ന ഒരു രാഷ്ട്രീയനേത്യത്വവും ഈ അന്തിമമായ ലക്ഷ്യത്തിനുവേണ്ടി കാത്തിരിക്കുകയില്ല.



ഇമേജ്.

കപ്പല്‍ നേരിട്ട് നമുക്കു കാണാവുന്ന സംഭവമാണ്. ആഘോഷത്തോടെ കപ്പലിനെ വരവേല്‍ക്കാം. ഉദ്ഘാടനം ഗംഭീര ഉത്സവം ആക്കാം. വലിയ ചടങ്ങ്. തടിയന്‍ മാലകള്‍. പൂജ. തേങ്ങയടി. അനവധി നേതാക്കന്മാര്‍ക്ക് ഒന്നിച്ച് വേദിയിലെത്താം. ഉഗ്രന്‍ മീഡിയാ കവറേജ്. നാടിന്റെ

വികസനത്തില്‍ തങ്ങളുടെ റോളുകളെക്കുറിച്ച് ജനത്തിന് നേരിട്ട്

ബോദ്ധ്യമാകും. വേണമെങ്കില്‍ രണ്ടോ മൂന്നോ ചെറിയ തുറമുഖങ്ങളില്‍ ആഘോഷം ആവര്‍ത്തിക്കാം. ഒരുക്കങ്ങള്‍ക്കായി ജപ്പാന്‍ സന്ദര്‍ശനം. ഉദ്യോഗസ്ഥര്‍ക്കും പങ്കു കൊടുക്കാം.



കപ്പല്‍ കടലിലിറങ്ങിയാല്‍ പിന്നെ ഇത്തരം കേസുകളില്‍ ആരും ഒന്നും അന്വേഷിക്കാറില്ല.



കപ്പല്‍ എത്ര നാള്‍ കടലില്‍ പോയി? മത്സ്യബന്ധനരംഗത്ത് വല്ല മാറ്റവും വരുത്താന്‍ നേത്യത്വം കൊടുത്തോ ? എത്ര കുടുംബങ്ങള്‍ക്ക് ഗുണം ഉണ്ടായി? ആരും അന്വേഷിക്കുകയില്ല. സ്‌പെയര്‍പാര്‍ട്ട്‌സ് മേടിക്കാതെ കപ്പല്‍ വാര്‍ഫില്‍ സ്ഥിരമായി കെട്ടിയിട്ടാല്‍ ആഡിറ്റര്‍ ജനറല്‍ പോലും മൈന്‍ഡു ചെയ്യുകയില്ല. കപ്പല്‍ വാങ്ങാനുള്ള നമ്മുടെ ചിലവ് പൂജ്യം. അതിനാല്‍ സര്‍ക്കാരിന് യാതൊരു സാമ്പത്തികനഷ്ടവുമുണ്ടായിട്ടില്ല.



മറിച്ച് ഔട്ടര്‍ ബോര്‍ഡ് എന്‍ജിനുകളാണെങ്കിലോ ?

പതിനായിരം തികച്ചും വ്യത്യസ്തരായ മുക്കുവകുടുംബങ്ങളിലോ ഛോട്ടാ ലവലില്‍ സ്വാധീനമുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെയോ കൈകളിലാണ് ഇവ ചെന്നെത്തുന്നത്. ഉപയോഗിക്കുന്നവരുടെ പരിചയക്കുറവ്. മൈന്‍ഡ് സെറ്റിന്റെ എതിര്‍പ്പ്. മുമ്പും സംഭവിക്കാറുണ്ടായിരുന്ന ചെറിയ അപകടങ്ങള്‍ക്ക് ഈ പുതിയ യന്ത്രത്തിനെ പഴിയാക്കുന്ന രീതി. ഇതെല്ലാം സ്വാഭാവികമായും സംഭവിക്കും. പതിനായിരം എന്‍ജിനുകളില്‍ നൂറെണ്ണമെങ്കിലും ആദ്യമാസം തന്നെ കേടാകും. ലോക്കല്‍ റിപ്പയര്‍സ് ശരിയായില്ല. വാര്‍ത്ത മെല്ലെ മെല്ലെ പുറത്തു വരും. അഴിമതി. ഉദ്യോഗസ്ഥദുഷ്പ്രഭുത്വം. ഭരണയന്ത്രത്തിന്റെ കഴിവില്ലായ്മ. ആരോപണങ്ങള്‍ പിടിച്ചു നിര്‍ത്താനാകില്ല. കടലോരഗ്രാമങ്ങളിലെല്ലാം എന്‍ജിനുകള്‍ എത്തിയിട്ടുണ്ട്. ഇവിടെ കുഴപ്പമില്ലെങ്കിലും അടുത്ത ഗ്രാമത്തിലെ എന്‍ജിന്‍ കേടായാല്‍ മതി. ഇവിടെയും അത് പാട്ടാകും.



ഓരോ അഭിപ്രായവും പത്തു വോട്ടാണ്.

ഈ എന്‍ജിനുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെങ്കിലും ആരും അതിനെ അംഗീകരിക്കുകയില്ല. അമ്പതിനായിരം കുടുംബങ്ങളിലെ മാത്രമല്ല, ഈ വാര്‍ത്ത കേള്‍ക്കുന്നവരുടെയും വോട്ടുകളില്‍ ഒരു വലിയ ശതമാനം ഒരു സംശയവുമില്ല. മറിയും.



അപ്പോള്‍ കടിക്കുന്ന പട്ടിയെ അറിഞ്ഞുകൊണ്ട് സ്വന്തമാക്കണോ ?

നമുക്ക് എന്‍ജിന്‍ വേണ്ട. കപ്പല്‍ മതി.

നമ്മുടെ ജനനേത്യത്വം എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകം ഇതല്ലേ ?



Tags: K.L.Mohanavarma, Mohadhaneeyam, Outer Board Engine, Fishing Vessels

K.L.Mohanavarma, Mohadhaneeyam ഹലോ! ഹലോ!

ഹോം » കമെന്ററി » മോഹധനീയം




ഹലോ! ഹലോ!



Posted on: 08 Feb 2010





കുഞ്ഞുങ്ങള്‍ ആദ്യമായി ഉച്ചരിക്കുന്ന അക്ഷരം ഏതാണ് ? റിസര്‍ച്ച് നടത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെയും ഏതു ഭാഷക്കാരുടെ കുഞ്ഞുങ്ങളായാലും ആ ഒച്ച 'മ' എന്ന അക്ഷരത്തിന്റെ വിവിധ രൂപങ്ങളിലാണ് എന്ന് നമുക്കറിയാം. പിന്നീട് അമ്മ, മാം, മോം, മമ്മി, മമ്മാ, മാമാ, ഉമ്മ, മൊമ്മി, മം, മമ്മന്‍, മാതാ, മദര്‍, ആമി എന്തുമായി ആ ഒച്ച മാറി കുഞ്ഞ് അമ്മയെ വിളിച്ച് കരയും. അമേരിക്കയും ചൈനയും പെറുവും തായ്‌ലാന്‍ഡും നിക്കോരാഗ്വയും എല്ലാം ഇക്കാര്യത്തില്‍ സമമാണ്. ഇന്ത്യയില്‍ അമ്മയും മായും ഉമ്മയും ആയിരുന്നു പുരാതനകാലം മുതല്‍ മുന്നില്‍. നഗരങ്ങളില്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ കുറെക്കാലമായി മമ്മിയെ മുമ്പിലാക്കാന്‍ ശ്രമിച്ച് വിജയിച്ചു വരുന്നുണ്ട് എന്ന സത്യം പരിസ്ഥിതി സംരക്ഷണ തീവ്രവാദികള്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് 'മ'യ്ക്ക് വംശനാശം വരില്ല എന്ന് സമാധാനിച്ചിരിക്കുയായിരുന്നു ഞാന്‍.



പക്ഷെ ഈയിടെ ഒരു അനുഭവമുണ്ടായി. അതെന്നെ ആകെ ഒന്നുലച്ചു. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു ട്രെയിനില്‍ വരികയായിരുന്നു. എ.സി. സ്ലീപ്പറിലാണ്. എതിരെയുള്ള സീറ്റില്‍ ഒരു യുവദമ്പതികള്‍. അമ്മയുടെ മടിയില്‍ ഒരു കൈക്കുഞ്ഞ്. അവന്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ എന്നെയാണ് കണ്ടത്. ഞാന്‍ സെല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. അവന്‍ എന്നെ നോക്കി ചുണ്ടു വിടര്‍ത്തി പുഞ്ചിരിക്കുന്ന മട്ടു കാട്ടി ഒച്ച പുറത്തേക്കു വിട്ടു.



ലോ...



ഞാന്‍ ഫോണ്‍ അവന്റെ നേരെ നീട്ടി.

വീണ്ടും ശബ്ദം.

ലോ.

കുഞ്ഞ് ഒന്നിളകി കൈ നീട്ടി.

കുഞ്ഞിന്റെ പിതാവ് അഭിമാനത്തോടെ പറഞ്ഞു.

അവന്‍ ഹലോ എന്നു പറയുകാ.

ഞാന്‍ പിന്നീട് ആറു മാസം പ്രായമുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ സെല്‍ ഫോണ്‍ കാട്ടി ഒരു സ്റ്റാറ്റിസ്റ്റിക്‌സ് എടുത്തു. എണ്‍പതു ശതമാനം കുട്ടികളും ആദ്യശബ്ദം പുറപ്പെടുവിക്കുന്നത് ലോ എന്നാണ്. മാ ഔട്ടായിക്കഴിഞ്ഞിരിക്കുന്നു.



ഇന്ത്യയുടെ വികസനത്തിന്റെയും സാമ്പത്തികമുന്നേറ്റത്തിന്റെയും ബ്രാന്‍ഡ് അംബാസിഡറായി നമ്മുടെ ഒരു വയസ്സിനു താഴെയുള്ള ശിശുക്കളെ ധൈര്യമായി പ്രദര്‍ശിപ്പിക്കാവുന്നതാണ്.



വികസനത്തിന് ലോ. മാ ഒരു കൊളോണിയല്‍ പഴംകഥ.

വേണമെങ്കില്‍ ഒരു വിശ്വാസ്യതക്കായി പതിവുപോലെ ഗാന്ധിജിയുടെ പേരും കൊണ്ടു വരാം.

The progress of mankind is reflected in the mindset of babies.

-Bapu.



പക്ഷെ ഗൗരവമായി ചിന്തിച്ചാല്‍ നമ്മുടെ പുരോഗതിയുടെ അര്‍ത്ഥവത്തായ അളവുകോല്‍ മൊബൈല്‍ ഫോണ്‍ അല്ലേ? ഒരു രാജ്യത്തിന്റെ പൊതുവായ മാനവശേഷിയുടെ, നമ്മുടെ ഹ്യൂമന്‍ റിസോഴ്‌സസ് എന്ന ഭയപ്പെടുത്തുന്ന പേരുള്ള ആധുനികന്റെ, പൂര്‍ണ്ണമായ ഉപയോഗം സാധ്യമാകുന്നത് അവന് വിദ്യാഭ്യാസം ലഭിക്കുമ്പോഴാണ്. നമ്മുടെ കഷ്ടകാലത്തിന് വിദ്യാഭ്യാസമെന്നാല്‍ അക്ഷരാഭ്യാസമാണ്. വായിക്കാനും എഴുതാനും പഠിച്ചാല്‍പ്പിന്നെ അക്കങ്ങളും അക്ഷരങ്ങളും നിറഞ്ഞ പുസ്തകം കാണാതെ പഠിക്കലായി വിദ്യാഭ്യാസം. സാധാരണ ബി.പി.എല്‍. സമൂഹത്തെ കോളേജില്‍ കയറിയ കാലം മുതല്‍ കണ്ടിട്ടില്ലാത്ത അക്ഷരവിദഗ്ദ്ധര്‍ അവര്‍ക്കറിയാവുന്ന വിജ്ഞാനം മുഴുവന്‍ തല്ലിച്ചതച്ച് ചമ്മന്തിയായി നല്‍കുന്ന വിവരങ്ങള്‍ നിറഞ്ഞ പാഠ്യ പുസ്തകങ്ങള്‍.



ഗാന്ധിജി ചൂണ്ടിക്കാട്ടിയ ദരിദ്രനും അശരണനും ഇപ്പോഴും അതുകൊണ്ട് അങ്ങു ദൂരെ കാത്തു നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്ന് അവരിലും സാമ്പത്തികമായും സാമൂഹ്യമായും മാറ്റം വരുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമല്ലേ, കുഞ്ഞുങ്ങളുടെ മൈന്‍ഡ് സെറ്റില്‍ വന്നിരിക്കുന്ന ഈ മാറ്റം.

Ma is out; Lo is in.



ഒരു മണിരത്‌നം തിരക്കഥയാണ്. ഗുരു എന്ന ധീരുഭായി അംബാനിയുടെ ജീവിതത്തെ ആസ്​പദമാക്കി നിര്‍മ്മിച്ച പ്രസിദ്ധ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ചേര്‍ക്കാന്‍ ഇടയുള്ളത്.



1994. മുംബായിയില്‍ നരിമാന്‍ പോയന്റിലെ റിലയന്‍സ് ആസ്ഥാനം. ധീരുഭായി അംബാനിയും മകന്‍ മുകേഷ് അംബാനിയും മാത്രം.

ധീരുഭായി ചിന്തയിലായിരുന്നു. ഒരു ആഗോളസെമിനാറില്‍ പങ്കെടുത്ത് തിരിച്ചെത്തിയതേയുള്ളു, ഇരുവരും.

ധീരുഭായി മകനോട് ചോദിച്ചു.

സത്യത്തില്‍ അവിടെ എന്താ നടന്നത് ?

അത്, കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ ഏറ്റവും പുതിയ കണ്ടു പിടുത്തങ്ങള്‍ കാട്ടിയതായിരുന്നു.

ധീരുഭായി രണ്ടു മിനിട്ട് ആലോചിച്ചു.



സിനിമയില്‍ ഇത് ഒരു സൂപ്പര്‍ ഇംപോസ് ഷോട്ടിലും കട്ട് ചെയ്ത് മുകേഷിന്റെ ഒരു ക്ലോസപ്പിലും ഒതുക്കാം.



നീ ചിറ്റപ്പനെ വിളിക്ക്.

ധീരുഭായിയുടെ കസിന്‍ എണ്ണൂറു കിലോമീറ്ററകലെ ഗുജറാത്തിലെ രാജ്‌കോട്ടിനടുത്ത് ജോര്‍ഹത്ത് ഗ്രാമത്തിലാണ്. മുകേഷ് ഫോണ്‍ കറക്കി. ചിറ്റപ്പനെ കിട്ടി. അഛനും ചിറ്റപ്പനും ബന്ധുക്കളുടെ ആരോഗ്യവും പശു പെറ്റതും പെണ്‍കുട്ടികളുടെ കല്യാണാലോചനകളും മഴയും വിളവും എല്ലാം ഗൗരവമായി സംസാരിക്കുന്നത് മുകേഷ് പുഞ്ചിരിയമര്‍ത്തി കേട്ടു.



ഫോണ്‍സംഭാഷണം നിര്‍ത്തി ധീരുഭായി മകനോട് ചോദിച്ചു.

എടാ, ഈ ബാത് ചീത്തിന് എത്ര രൂപാ ചിലവായി ?

മുകേഷ് കണക്ക് കൂട്ടി.

പന്ത്രണ്ട് രൂപാ നാല്‍പ്പതു പൈസ.

ധീരുഭായി പറഞ്ഞു.

ഈ സംഭാഷണം വലിയ അത്യാവശ്യമുള്ളതായിരുന്നില്ല. എനിക്ക് എന്തെങ്കിലും അറിയേണ്ടിയിരുന്നെങ്കില്‍ത്തന്നെ ഒരു പോസ്റ്റ് കാര്‍ഡിലെഴുതി അയച്ചാല്‍ മതിയായിരുന്നു. ഇന്ന് ഒരു കാര്‍ഡ് നമ്മള്‍ അയച്ചാല്‍ അത് എന്ന് ചിറ്റപ്പന് കിട്ടും ?

നാലാം ദിവസം.

അതൊരു റിപ്ലൈ പേയ്ഡ് പോസ്റ്റ് കാര്‍ഡ് ആണെങ്കില്‍ പിന്നെ ഒരു നാലു ദിവസം കൂടി കഴിഞ്ഞ് എനിക്കു മറുപടി കിട്ടും. അല്ലേ ?

അതെ.

റിപ്ലൈ പെയ്ഡ് കാര്‍ഡിന് എന്തു ചിലവാകും ?

അമ്പതു പൈസ.

ധീരുഭായി ചിരിച്ചു.

മുകേഷ്, നീ ശരിക്ക് അന്വേഷിക്ക്. ഈ ടെലിഫോണ്‍ വിളി ആ സെമിനാറില്‍ പറഞ്ഞ ടെക്‌നോളജിക്ക് പന്ത്രണ്ടു രൂപാ നല്‍പ്പതു പൈസയ്ക്കു പകരം അമ്പതു പൈസയില്‍ ആക്കാമെങ്കില്‍ നമുക്കിത് ധൈര്യമായി എടുക്കാം.



അടുത്ത കട്ട് ഷോട്ട്.

ഇന്ത്യന്‍ ഹൈവേകളുടെ ഇരുവശവും വലിയ ബില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. ധീരുഭായി അംബാനി മൊബൈല്‍ ഫോണ്‍ ചെവിയില്‍ വച്ച് സംസാരിക്കുന്ന ചിത്രം. താഴെ വലിയ അക്ഷരങ്ങളില്‍ പരസ്യവാക്യം.

നാല്‍പ്പത്തഞ്ചു പൈസയ്ക്ക് എസ്.ടി.ഡി.

മണിരത്‌നം ധീരുഭായി ആയി വേഷമിട്ട അഭിഷേക് ബച്ചനെക്കൊണ്ട് ഐശ്വര്യാറോയിയോട് പറയിപ്പിച്ചു.



നോക്കൂ. ഇനി നമുക്ക് സാക്ഷരതയ്ക്കു വേണ്ടി കാത്തിരിക്കേണ്ട. മൊബൈലുപയോഗിക്കാന്‍ അക്ഷരം പഠിക്കേണ്ടല്ലോ.

'മാ' യില്‍നിന്ന് 'ലോ' യിലേക്കുള്ള മാറ്റം സ്വാഭാവികമാണ്. അല്ലേ?



Tags: K.L.Mohanavarma, Mohadhaneeyam

ഇരുപത്തെട്ടു ചക്രം ഒരു സര്‍ക്കാര്‍ രൂപാ.http://www.mathrubhumi.com/business/commentary_articles/k_l_mohanavarma/rupee-114783.html

ഹോം » കമെന്ററി » മോഹധനീയം




ഇരുപത്തെട്ടു ചക്രം ഒരു സര്‍ക്കാര്‍ രൂപ



Posted on: 22 Jul 2010





ദേവനാഗരിയിലെ ര എന്ന അക്ഷരം (ഹിന്ദിയിലെ ര) , റോമന്‍ ലിപിയിലെ താങ്ങില്ലാത്ത R, രണ്ടും ചേര്‍ന്ന നമ്മുടെ പ്രിയപ്പെട്ട രൂപയുടെ പുതിയ മുഖം, കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് കുഞ്ഞിയമ്മ സ്സാറിനെയാണ്.



1943. രമേഷ് ചെന്നിത്തലയ്ക്കും ചെന്നിത്തല സിദ്ധനും മുമ്പുള്ള ചെന്നിത്തല ഗ്രാമം. അവിടുത്തെ അക്കാലത്തെ പ്രധാന വിദ്യാലയമായ വെട്ടത്തുവിള പ്രൈമറി സ്‌ക്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഞാന്‍. കുഞ്ഞിയമ്മസ്സാറാണ് ഹെഡ് മിസ്റ്റ്രസ് - കം - ക്ലാസ് ടീച്ചര്‍. അറ്റന്‍ഡന്‍സ് എടുത്തു കഴിഞ്ഞ് ആദ്യത്തെ പരിപാടി ഞങ്ങള്‍ പെറുക്കി കൊണ്ടുവന്ന ഇരുമ്പുകഷണങ്ങള്‍ സാറിന്റെ മേശപ്പുറത്തു വയ്ക്കുകയാണ്. ലാടം. തുരുമ്പു പിടിച്ച ആണി, മൊട്ടുസൂചി, ഒടിഞ്ഞ ചട്ടുകം, കമ്പിക്കഷണം. എന്തുമാകാം. ഇരുമ്പായിരിക്കണം. യുദ്ധം നടക്കുകയാണ്. രണ്ടാം ലോകമഹായുദ്ധം. അതിന്റെ ആവശ്യത്തിനായി ബ്രിട്ടീഷ് ചക്രവര്‍ത്തി ഇന്ത്യാ മഹാരാജ്യത്തിലെ മാത്രമല്ല, തിരുവിതാംകൂറ് രാജ്യത്തിലെയും എല്ലാ പ്രജകളോടും ഇരുമ്പു ഉരുപ്പടികള്‍ സംഭരിച്ചു നല്‍കാന്‍ ആജ്ഞാപിച്ചിരിക്കുകയാണ്. സ്‌ക്കൂള്‍ കുട്ടികളുടെ പ്രധാന വിനോദം പറമ്പായ പറമ്പെല്ലാം ഇരുമ്പിനു വേണ്ടി തെരയുകയാണ്. ഇരുമ്പു കഷണങ്ങള്‍ മേശപ്പുറത്തു കൂട്ടി വച്ച് സാറ് പാതി നരച്ച മുടി ചൊറിഞ്ഞുകൊണ്ട് തിരിഞ്ഞു നിന്ന് പാതി നരച്ച ബ്ലാക്ക് ബോര്‍ഡില്‍ ചോദ്യം എഴുതും.



ഇരുമ്പിന്റെ വില 6 രൂപാ 4 പണം 2 ചക്രം 8 കാശ്. ഇതിനെ ബ്രിട്ടീഷ് നാണയത്തിലാക്കുക.



പൊന്നു തമ്പുരാന്റെ സര്‍ക്കാര്‍ നാണയത്തെ ചക്രവര്‍ത്തിയുടെ ബ്രിട്ടീഷ് നാണയമാക്കുക. ഇംഗ്ലണ്ടിലെ പവനും, ഷില്ലിംഗും, പെന്‍സുമല്ല. അതിലും വീരന്മാരായ ഗിനിയും ഫാര്‍തിംഗുമല്ല. വെറും ബ്രിട്ടീഷ് ഇന്ത്യന്‍ നാണയം. എക്‌സ്‌ചേഞ്ച് റേറ്റ് ക്യത്യമാണ്. രണ്ടും രൂപയാണ്. പക്ഷെ സര്‍ക്കാര്‍ രൂപയ്ക്ക് ബ്രിട്ടീഷ് രൂപയുടെ ഗമ പാടില്ലല്ലോ. അതുകൊണ്ട് അവന്‍ അല്പം ചെറുതാണെന്നു മാത്രം. സര്‍ക്കാര്‍ രൂപയ്ക്ക് 28 ചക്രം വില. ബ്രിട്ടീഷ് രൂപയ്ക്ക് 281/2 ചക്രം. പക്ഷെ അതുകൊണ്ടും നിന്നില്ല. ഒരു സര്‍ക്കാര്‍ രൂപയ്ക്ക് 7 പണം. 1 പണം 4 ചക്രം. 1 ചക്രം 16 കാശ്. ഒരു ബ്രിട്ടീഷ് രൂപയ്ക്ക് 16 അണ. 1 അണയ്ക്ക് 12 പൈസ.



448 കാശ് ഒരു സര്‍ക്കാര്‍ രൂപാ. 456 കാശ് ഒരു ബ്രിട്ടീഷ് രൂപാ.

192 പൈസ ഒരു ബ്രിട്ടീഷ് രൂപാ. 188 +36/57 പൈസ.



പോരേ പൂരം ?

രണ്ടു പീരിയേഡു കഴിഞ്ഞാലും ഉത്തരം കിട്ടാതെ സ്ലേറ്റു നിറയെ ഗുണനഹരണ കൂട്ടിക്കുറച്ചിലുമായി ഞങ്ങളെല്ലാം സാറ് മേശപ്പുറത്തു വച്ചിരിക്കുന്ന ഇരുമ്പുകഷണങ്ങളിലേക്കും പഴയ ചൂരല്‍ വടിയിലേക്കും ഒളികണ്ണിട്ടു നോക്കി നില്‍ക്കുകയാണ്.



മൈക്രോസോഫ്റ്റ് ബില്‍ ഗേറ്റ്‌സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ഓരോരുത്തരുടെയും ദശലക്ഷക്കണക്കിന് ബ്രെയിന്‍ സെല്ലുകള്‍ ഒറ്റയടിക്ക് ഈ ഒറ്റ കണക്കുകൊണ്ട് മരവിച്ചു കഴിഞ്ഞു. ഞങ്ങള്‍ സ്ലേറ്റിലേക്കും ബോര്‍ഡിലേക്കും നിര്‍വികാരതയോടെ നോക്കി നില്‍ക്കുകയാണ്.



തിരുവിതാംകൂര്‍ രാജ്യത്തു നിന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഒരു പ്രഗത്ഭഗണിതശാസ്ത്രജ്ഞനും ഉണ്ടാകാതിരുന്നതിന് കാരണം, ഒരു സംശയവുമില്ല, കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന ഈ സര്‍ക്കാര്‍ രൂപാ ബ്രിട്ടീഷ് രൂപാ കണ്‍വര്‍ഷന്‍ പീഡനമായിരുന്നു.



നെല്ല് വേതനമായിരുന്ന സമൂഹമായിരുന്നു നമ്മുടേത്. അവിടെ നാണയത്തിന് വലിയ പ്രസക്തി ഇല്ലായിരുന്നു. റോമാക്കാര്‍ കുരുമുളകിന് വിലയായി തന്ന നാണയങ്ങള്‍ കാതു കുത്തി തോടയാക്കുകയാണ് നാം ചെയ്തത്. വലിയ പിശുക്കനെന്ന് അറിയപ്പെട്ടിരുന്ന തകഴി ശിവശങ്കരപ്പിള്ളയ്ക്ക് നാണയത്തിന്റെ കാര്യത്തിലേ പിശുക്കുണ്ടായിരുന്നുള്ളു. നെല്ലിന്റെയും തേങ്ങയുടെയും കാര്യത്തില്‍ അദ്ദേഹം പിശുക്കു കാട്ടിയില്ല. ഇതേക്കുറിച്ച് ഓഹരി എന്ന എന്റെ നോവലില്‍ പണത്തിന്റെ കണക്കുകളില്‍ സന്തോഷിക്കുകയും ദു:ഖിക്കുകയും ചെയ്യുന്ന നമ്മുടെ മനസ്സിനെക്കുറിച്ച് എഴുതിയത് വായിച്ച് അദ്ദേഹം പറഞ്ഞു.



അത് ശരിയാ. അതെങ്ങിനെയാ, നെല്ലും തേങ്ങയും പോലാണോ ചക്രം ?

രൂപയുടെ വില ബ്രിട്ടീഷുകാരാണ് തിരുവിതാംകൂറുകാരന് മനസ്സിലാക്കിത്തന്നത്.



1775 ല്‍ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് പാണ്ടികശാലയുടെ (വെയര്‍ഹൗസ്) ഫാക്ടറായിരുന്ന ജെയിംസ് ഫോര്‍ബ്‌സ് അദ്ദേഹം നടത്തിയ ഒരു കച്ചവടം തന്റെ ഓറിയന്റല്‍ മെമ്മയഴ്‌സില്‍ വിവരിക്കുന്നുണ്ട്.



അഞ്ചുതെങ്ങില്‍ ആദായത്തിന് ലഭിക്കുന്ന ഒരു വില്പനച്ചരക്കാണ് കുട്ടികള്‍. വര്‍ഷക്കാലത്ത് ഭാഗികമായെങ്കിലും വെള്ളപ്പൊക്കമുണ്ടായാല്‍ നെല്ലു വിള പകുതിയായി കുറയും. നെല്ലാണ് കൂലി. കൂലി നശിച്ചപ്പോള്‍ കൂലി കിട്ടാതെ ഈ ദരിദ്രപ്പരിഷകള്‍ സഹിക്കവയ്യാത്ത വിശപ്പിന്റെ പ്രേരണയില്‍ അഞ്ചു തെങ്ങിലേക്കു വരുന്നു. പ്രത്യേകമായ ക്ഷാമപരിതസ്ഥിതിയൊന്നും നിലവിലില്ലാത്ത ഒരു അവസരത്തില്‍ എട്ടോ ഒമ്പതോ വയസ്സുള്ള ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ബോംബെയിലെ ഒരു സ്‌നേഹിതയ്ക്ക് സമ്മാനമായി നല്‍കാന്‍, ഇംഗ്ലണ്ടില്‍ രണ്ടു പന്നികള്‍ക്കു കൊടുക്കേണ്ടതിലും കുറഞ്ഞ വിലയ്ക്ക് ഞാന്‍ വാങ്ങുകയുണ്ടായി. അവരെ വാങ്ങുന്നതിനും ബോംബെ യാത്രക്കു വേണ്ടിവരുന്ന രണ്ടു മാസക്കാലത്തെ ഭക്ഷണത്തിനും നാലു സെറ്റു ഉടുപ്പുകള്‍ക്കും ഒക്കെക്കൂടി 20 രൂപയേ വേണ്ടി വന്നുള്ളു.



അന്ന് സര്‍ക്കാര്‍ രൂപാ എത്തിയിട്ടില്ല. ബ്രിട്ടീഷ് രൂപയാണ് ഫോര്‍ബ്‌സ് ചിലവാക്കിയത്.



ബ്രിട്ടീഷുകാര്‍ മാന്യന്മാരാണ്. ദയാലുക്കളാണ്. ശരിക്കുള്ള വില കൊടുക്കും. പോര്‍ത്തുഗീസുകാര്‍ അങ്ങിനെയല്ല. കണ്ണില്‍ ചോരയില്ലാത്തവരാണ്. ഷേര്‍ലോക്കുകള്‍. തന്റെ സുഹ്യത്ത് അഞ്ചുതെങ്ങില്‍ത്തന്നെയുള്ള സിനോര്‍ മാനുവേല്‍ റൊഡ്രിഗ്‌സ് എന്ന പോര്‍ട്ടുഗീസുകാരന്‍ ഒരു കുഞ്ഞിന് അവന്റെ അമ്മ ചോദിച്ച ഒരു രൂപാ വില തര്‍ക്കിച്ച് കുറപ്പിച്ച് അര രൂപാ ആക്കി കച്ചവടം നടത്തിയ കഥയും അദ്ദേഹം ഉദാഹരണമായി വിവരിച്ചിട്ടുണ്ട്.



രൂപാകള്‍ അനവധി ഉണ്ടായിരുന്നു. ജീവിച്ചിരിക്കുന്നവയെക്കാള്‍ മരിച്ചവയാണ് കൂടുതല്‍. അഫ്ഗാനി, ഭൂട്ടാനി, ബര്‍മ്മീസ്, ഡാനിഷ്, ഫ്രഞ്ച്, പോര്‍ട്ടുഗീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്‌ട്രെയിറ്റ്‌സ് സെറ്റില്‍ല്‍മെന്റ്‌സ് (ഗള്‍ഫ്), സൊമാലിയന്‍, ജാവനീസ്, ഡച്ച്, സാന്‍സിബാറിയന്‍, ഇറാനിയന്‍, ഹൈദരാബാദി, പിന്നെ തിരുവിതാംകൂറും. എല്ലാം മരിച്ചു. പാകിസ്താനും, ഇന്‍ഡൊനീഷ്യയും, മാലിയും, മൊറിഷ്യസ്സും, നേപാളും, ശ്രീലങ്കയും, സൈക്കലസ്സും, മാലി ദ്വീപും ഇപ്പോഴും രൂപയെ കൈവിട്ടിട്ടില്ല.



പക്ഷെ ഇന്ന് ദേവനാഗരിയിലെ ര, റോമന്‍ ലിപിയിലെ താങ്ങില്ലാത്ത R, രണ്ടും കൂടി ചേര്‍ന്നപ്പോള്‍ രൂപയ്ക്ക് പൂര്‍ണ്ണമായും ഇന്ത്യന്‍ നിറം വന്നു.



രൂപ്യകം എന്നാല്‍ സംസ്‌കൃതത്തില്‍ വെള്ളിയില്‍ നിന്നുണ്ടായത് എന്നാണര്‍ത്ഥം. വെള്ളിരൂപാ ആയിരുന്നു ഭാരതത്തിന്റെ രൂപാ. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദില്ലി ഭരിച്ചിരുന്ന ഷെര്‍ഷാ സൂരി നാല്പതു ചെമ്പു കാശിന് ഒരു വെള്ളിരൂപാ എന്ന മോണിട്ടറി സ്റ്റാന്‍ഡാര്‍ഡ് ഉണ്ടാക്കി. ലോകത്തിലെ എല്ലാ ധനികരാഷ്ട്രങ്ങളും അന്നു തന്നെ ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡിലായിരുന്നു. പക്ഷെ ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറ്റു യൂറോപ്യന്‍ അധിനിവേശ ശക്തികളെപ്പോലെ അവരവരുടേതായ വെള്ളിരൂപാ പ്രചരിപ്പിച്ചു. കമ്പനികള്‍ക്ക് തങ്ങളുടെ വാണിജ്യത്തിന് സ്വന്തം സര്‍ക്കാരിന്റെ നാണയത്തെക്കാള്‍ സൗകര്യം തങ്ങളുടേതായ നാണയമായിരുന്നു.



1825 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ കോളനികളില്‍ ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡിലുള്ള സ്റ്റെര്‍ലിംഗ് നാണയങ്ങള്‍ നിര്‍ബന്ധമാക്കിയപ്പോഴും ഈസ്റ്റ് ഇന്ത്യാക്കമ്പനി സ്വന്തം രൂപായുടെ വലക്കെട്ടില്‍ ഇന്ത്യയെ നിര്‍ത്തി. കാരണം ലളിതമായിരുന്നു. രൂപായുടെ കടലാസു നോട്ടുകള്‍ ഹിന്ദുസ്ഥാന്‍ ബാങ്കും, ബംഗാള്‍ ബിഹാര്‍ ജനറല്‍ ബാങ്കും, ബംഗാള്‍ ബാങ്കും എല്ലാം സ്വന്തരീതിയില്‍ 1770-80 മുതല്‍ അടിച്ചിറക്കാന്‍ തുടങ്ങിയിരുന്നു. വാറന്‍ ഹേസ്റ്റിംഗ്‌സ് മുതല്‍ എല്ലാ കമ്പനിത്തലവന്മാര്‍ക്കും ബാങ്കുകളില്‍ പങ്കുണ്ടായിരുന്നു.



പക്ഷെ സില്‍വര്‍ സ്റ്റാന്‍ഡേര്‍ഡിന് ഒരു അക്കിടി പറ്റി. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ആഫ്രിക്കന്‍ കോളനികളിലും വെള്ളി ഖനികള്‍ കണ്ടു പിടിക്കപ്പെട്ടു. വെള്ളിയുടെ വില ഇടിഞ്ഞു. സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നു. രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതു കാരണം ഇന്ത്യയുടെ വിദേശവ്യാപാര മേഖല തകര്‍ച്ചയിലായി.



രൂപ രണ്ടാംതരം കറന്‍സിയായി.



1857 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണം കമ്പനിയില്‍ നിന്നു വിടര്‍ത്തി. വെള്ളിരൂപയ്ക്കു പകരം സ്വര്‍ണ്ണപ്പവന്‍ പ്രധാന നാണയമാക്കാന്‍ ശ്രമിച്ചു. സിഡ്‌നിയിലെ കമ്മട്ടത്തിലടിച്ച കുതിരപ്പവന്‍ ലക്ഷക്കണക്കിന് ഇന്ത്യയിലെത്തി. പക്ഷെ ഇന്ത്യക്കാര്‍ വിനിമയത്തിനു പകരം ഈ തിളങ്ങുന്ന നാണയം ആഭരണത്തിനാണ് ഉപയോഗിച്ചത്.



ഇന്ത്യന്‍ രൂപാ വെള്ളിയുടേതാണ്. എന്നാല്‍ ബ്രിട്ടീഷ് രൂപാ ഇന്ത്യയില്‍ ആദ്യം കാല്‍കുത്തിയ ബംഗാള്‍മണ്ണില്‍ രൂപയ്ക്ക് പേര് തന്‍കാ എന്നായിരുന്നു. തനക സംസ്‌ക്യതത്തില്‍ വിലപിടിച്ചത് എന്നര്‍ത്ഥം. ഇന്നും രൂപ ബംഗാളിയില്‍ (ബംഗ്ലാദേശിലും) താക്കായും ഒറിയയില്‍ തങ്കായുമാണ്.



അതുപോലെ തിരുവിതാംകൂറിലും ഇന്നും സര്‍ക്കാര്‍ രൂപ നിലനില്‍ക്കുന്നുണ്ട്.



നാണയത്തിലും, നോട്ടിലും ഒന്നുമല്ല. നമ്മുടെ മലയാളത്തില്‍. നാടന്‍ വര്‍ത്തമാനത്തില്‍. മനസ്സുകളില്‍.



ഇപ്പോഴും വഴിയോരത്ത് സംഭാഷണത്തിനിടയില്‍ കേള്‍ക്കാം.



നാലു ചക്രമുണ്ടാക്കാന്‍ പെടുന്ന പാടേ ?

നാലു ചക്രം കൈയില്‍ വന്നപ്പോഴേക്ക് അവന്റെയൊരു....ഞാനൊന്നും പറയുന്നില്ല.



ചക്രമാണ് നമുക്കു നാണയം.

ഇരുപത്തെട്ടു ചക്രം ഒരു സര്‍ക്കാര്‍ രൂപാ.





Tags: Rupee

mohanavarma

മില്യണ്‍ പൗണ്ട് നോട്ടും നോട്ടു കെട്ടും



Posted on: 11 Nov 2010





കുറെ നാള്‍ മുമ്പാണ്. ഒരു റൊട്ടേറിയന്‍ സായാഹ്നം. സാധാരണയായി ആണ്ടിലൊരിക്കല്‍ ഒരു സാഹിത്യകാരനെ തങ്ങളുടെ എല്ലാ മാസവും നടത്തുന്ന കൂട്ടായ്മയില്‍ വിളിച്ച് ഇരുപതു മിനിട്ട് പഴയ വായനയുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന റൊട്ടേറിയന്‍ പതിവുണ്ടല്ലോ. അങ്ങിനെ അതിഥിയായി ചെന്നതാണ്. എന്റെ പ്രസംഗം ക്രിക്കറ്റ് എന്ന എന്റെ നോവലില്‍ തുടങ്ങി കൊച്ചി ഐ.പി.എല്ലും, സ്വെറ്റ് മണിയും, കോഴ വിവാദവും കടന്ന് നമ്മുടെ കള്ളപ്പണത്തിന്റെ രസകരമായ കണക്കുകളിലെത്തി. ഇന്ത്യയുടെ വിദേശ കടത്തിന്റെ 13 ഇരട്ടി പണം സ്വിസ് ബാങ്കുകളില്‍ത്തന്നെ നമ്മുടെ പൗരന്മാരുടെ രഹസ്യ അക്കൗണ്ടുകളില്‍ ഉണ്ടത്രെ. 70 ലക്ഷം കോടി രൂപാ. അതിന്റെ പലിശ മാത്രം കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികബജറ്റിനെ കവച്ചു വയ്ക്കും.



രാഷ്ട്രനേതാക്കളുടെ കോഴപ്പണവും മയക്കുമരുന്നു ബിസിനസ്സിലെ കള്ളപ്പണവും സ്വിസ് ബാങ്കുകള്‍ ഫിലിപ്പൈന്‍സിലെ മാര്‍ക്കോസ് എപ്പിസോഡിനു ശേഷം വാങ്ങുന്നത് നിര്‍ത്തിയതു കാരണം ഈ കണക്കില്‍ കുറെയേറെ ലക്ഷം കോടികള്‍ നമ്മുടേതു തന്നെ വന്നിട്ടില്ല. പക്ഷെ ഏതു തരം കള്ളപ്പണവും സൂക്ഷിക്കാന്‍ തയാറുള്ള ബാങ്കുകള്‍ ഇപ്പോള്‍ 69 രാജ്യങ്ങളില്‍ കൂടിയുണ്ട്. ആ ദ്വീപു രാഷ്ട്രങ്ങളില്‍ മിക്കവയുടെയും പേര് ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു പോലും അപരിചിതമാണ് താനും.



ഒപ്പം സ്വാഭാവികമായും സമൂഹം കൈക്കൂലിയും കോഴയും ഏതു ലവലിലും

മദ്യപാനം പോലെ ഒരു തെറ്റായി കണക്കാക്കാതെ അംഗീകരിക്കുന്നതിനെക്കറിച്ചും പറഞ്ഞു. പോലീസ് എക്‌സൈസ് മാസപ്പടികളും, കോടതി വാഹന വൈദ്യതി തുടങ്ങി നമുക്കു മുഖാമുഖം ഇടപെടേണ്ട എല്ലാ രംഗത്തിലും ഒരു മാതിരി അനിവാര്യമായി മാറിയ കൈക്കൂലിക്കണക്കുകളും നമ്മുടെ മൈന്‍ഡ്‌സെറ്റില്‍ ഇന്ന് കുറ്റമേയല്ല. ടി.വി. ക്ലോസപ്പുകളില്‍ നോട്ടു കൈമാറുന്ന ദ്യശ്യം നാം പുഞ്ചിരിയോടെ ഒരു സീരിയല്‍ക്കഥ പോലെ കാണുന്നു. തമാശയായിട്ടാണ് ഏറെ പ്രധാനമായ ഈ സത്യങ്ങള്‍ പറഞ്ഞത്.



മീറ്റിംഗ് കഴിഞ്ഞു. എന്നെ വീട്ടിലേക്കു കൊണ്ടു വിടാന്‍ വന്ന ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തി. ഹാര്‍വാര്‍ഡ് എം.ബി.എ.യാണ്. വ്യവസായ കുടുംബം. വഴിക്കു വച്ച് പറഞ്ഞു.



സേര്‍. ഈ ബ്ലാക്ക് മണി ഇല്ലാതാക്കാന്‍ എന്താ മാര്‍ഗ്ഗം ? എനിക്കൊരു ഐഡിയാ ഉണ്ട്.



പറയൂ.



ഈയിടെ ഞാന്‍ സാക്ഷിയായിരുന്ന ഒരു ലാന്‍ഡ് ഡീല്‍ നടന്നു. അഞ്ചു കോടിയുടേതാണ് ട്രാന്‍സാക്ഷന്‍. 50% ബ്ലാക്ക്. പാര്‍ട്ടി രണ്ടു സൂട്ട് കേസ് നിറയെ നോട്ടുകളുമായാണ് വന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകള്‍. ഈ ഭാരം ശരിക്കും ഒരു ഭാരമായിരുന്നു. സപ്പോസ്, നമ്മുടെ ഏറ്റവും കൂടിയ നോട്ട് അമ്പതു രൂപായുടേതായിരുന്നെങ്കില്‍ ഈ ട്രാന്‍സാക്ഷന് ഇരുപതു പെട്ടികള്‍ വേണ്ടി വന്നേനേ. ഇല്ലേ ? ഫിസിക്കലി ക്വയറ്റ് ഇംപ്രാക്ടിക്കബിള്‍. അപ്പോള്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ ഇല്ലാതാക്കി അമ്പതു രൂപ കെട്ടുകള്‍ക്കപ്പുറമുള്ള എല്ലാ ഇടപാടുകളും ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സംവിധാനത്തില്‍ ആക്കിയാല്‍ ഈ കള്ളപ്പണം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ പറ്റുകില്ലേ ? കള്ളനോട്ടു നിര്‍മ്മാണം ലാഭകരമല്ലാതാകും. വാട്ട് ഈസ് യുവര്‍ ഒപ്പിനിയന്‍?



എനിക്കു പെട്ടെന്നോര്‍മ്മ വന്നത് മില്യണ്‍ പൗണ്ട് നോട്ട് എന്ന

ലോകപ്രസിദ്ധമായ സിനിമയാണ്. ഗ്രിഗറി പെക്ക് അഭിനയിച്ച അമേരിക്കയുടെ അനശ്വരനായ കഥാക്യത്ത് മാര്‍ക്ക് ട്വെയിന്റെ കഥയുടെ ദ്യശ്യാവിഷ്‌ക്കാരം. പത്തു ലക്ഷം പവന്റെ വിലയുള്ള ഒരു നോട്ട്. (പത്തു കോടി പവന്റെ നാല്‍പ്പത് നോട്ടുകളും പത്തു ലക്ഷത്തിന്റെ രണ്ടു നോട്ടുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇറക്കിയിട്ടുണ്ടെന്നാണ് ഗോസിപ്പ്).

ഈ നോട്ട് കൈവശം വച്ചിരുന്ന രണ്ടു സുഹ്യത്തുക്കള്‍, കോടീശ്വരന്മാരായ ഒളിവറും റൊഡറിക്കും, വാതു വച്ചു.



പണം കൊടുത്താല്‍ ലഭിക്കുന്ന എന്തും പണം കൈയില്‍ ഉണ്ടെന്നറിഞ്ഞാല്‍ കിട്ടും എന്ന് ഒളിവര്‍. ഇല്ല, പണം ചിലവാക്കണം, എന്നാലേ അവ ലഭിക്കൂ എന്ന് റൊഡറിക്ക്.



വിശപ്പടക്കാന്‍ അമ്മയുടെ ഒക്കത്തിരുന്ന് ആപ്പിള്‍ കടിക്കുന്ന കുട്ടിയെ അത് താഴേക്കെറിയാന്‍ പ്രേരിപ്പിച്ച് പിന്നാലെ കൂടുന്ന ഭിക്ഷാംദേഹി ഹെന്‍റി ആഡംസ് എന്ന പാവത്തിനെ അവര്‍ കാണുന്നു. അയാളെ വിളിച്ച് അവര്‍ ഈ നോട്ട് നല്‍കുന്നു. അത് മാറി ചില്ലറയാക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. പത്തു ലക്ഷം പവന്റെ നോട്ടുമായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹെന്‍ റി ആഡംസിന്റെ പിന്നീടുള്ള അതിരസകരമായ കഥയാണ് മില്യണ്‍ പൗണ്ട് നോട്ട്.



നോട്ടുകെട്ടുകള്‍ക്ക് ബ്ലാക്ക് മണി വിദേശ അക്കൗണ്ടുകളില്‍ വലിയ സ്ഥാനമില്ല എന്നാണ് അതേക്കുറിച്ച് വിവരമുള്ളവര്‍ പറയുന്നത്. സിനിമ - ടി.വി ദ്യശ്യങ്ങളില്‍ കാട്ടാന്‍ അക്കൗണ്ടിലെ അക്കങ്ങളെക്കാള്‍ നല്ലത് ലോക്കറിലെ പെട്ടിയില്‍ അടുക്കിയിരിക്കുന്ന ഡോളര്‍ കെട്ടായതു കാരണം ആ രീതി കഥകളില്‍ കൊണ്ടു വരുന്നെന്നതേയുള്ളു. കോഴപ്പണം ക്യത്യമായി നമ്പേര്‍ഡ് അക്കൗണ്ടുകളില്‍ എത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഒരു വൈറസ്സിനും ആക്രമിച്ച് കബളിപ്പിക്കാന്‍ പറ്റാത്ത രീതിയില്‍ വന്നു കഴിഞ്ഞു. പിന്നെ ലോക്കറിലെ നോട്ട് കെട്ടിന്റെ വില ആവശ്യം വന്ന് തുറക്കുമ്പോള്‍ എന്തായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനൊക്കുകയുമില്ലല്ലോ. സിംബാബ് വെ 2009 ല്‍ 100 ട്രില്യണ്‍ (1 ന് ശേഷം 14 പൂജ്യം) ഡോളറിന്റെ നോട്ട് ഇറക്കി. ഹംഗറി 1946 ല്‍ 10 കോടി ബീ പെങ്ങിന്റെ നോട്ടിറക്കി. രണ്ടിനും ഒരു കപ്പ് കാപ്പി വാങ്ങാനുള്ള വിലയേ ഉണ്ടായിരുന്നുള്ളു. സൂട്ട് കേസ് നിറയെ നോട്ടുമായി പണപ്പെരുപ്പകാലത്ത് ചെരുപ്പ് വാങ്ങാന്‍ ചെന്നയാളുടെ കൈയില്‍ നിന്ന് സൂട്ട് കേസ് വാങ്ങി പകരം ചെരിപ്പു നല്‍കിയ ആഫ്രിക്കന്‍ കഥ അസത്യമാകാനിടയില്ല. നോട്ടു കെട്ടുകള്‍ വേസ്റ്റായിപ്പോലും വാങ്ങാന്‍ കടക്കാരന്‍ തയാറായില്ലത്രെ.



പക്ഷെ നമ്മുടെ നാടന്‍ കൈക്കൂലി രംഗത്ത് എന്റെ ചെറുപ്പക്കാരന്‍ സുഹ്യത്തിന്റെ ഐഡിയ പരീക്ഷിക്കാവുന്നതേയുള്ളു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടി കഴിഞ്ഞ് പത്തു സൂട്ട്‌കേസുകളില്‍ അമ്പതുരൂപാ കെട്ടുകളുമായി വീട്ടിലേക്കു ചെല്ലുന്ന ഉദ്യോഗസ്ഥനെ ഭാര്യ നേരിടുന്ന രംഗം ഒന്ന് ഓര്‍ത്തു നോക്കൂ. പോലീസ് സ്റ്റേഷനുകളിലും എക്‌സൈസ് ആഫീസുകളിലും ജീപ്പില്‍ വിവിധ തടിയന്‍ ബാഗുകളുമായി മാസപ്പടി വിതരണത്തിന് മാഫിയാ മെസഞ്ചര്‍ വരുമ്പോള്‍ എന്തായിരിക്കും പ്രതികരണം ? എവിടെ കാര്‍ അപകടം ഉണ്ടായാലും ടി.വി.യും നമ്മളും ആള്‍ മരിച്ചോ എന്നതിനെക്കാളും കാറില്‍ നിന്നുതെറിച്ചു വീണ സൂട്ട് കേസില്‍ എത്ര കോടി കോടികള്‍ ഉണ്ടായിരിക്കും എന്നാണല്ലോ ഉദ്വേഗത്തോടെ ഫ്‌ളാഷ് ന്യൂസിനുവേണ്ടി കാത്തിരിക്കുമ്പോള്‍ ചിന്തിക്കാറ്. ഏറ്റവും കൂടിയ ലീഗല്‍ ടെന്‍ഡര്‍ അമ്പതു രൂപാ നോട്ടായാല്‍ കാറില്‍ നിന്ന് പത്തു സൂട്ട് കേസ് തെറിച്ചു വീണാലേ ലോക്കല്‍ ടി.വിക്കാരന്‍ പോലും മൈന്‍ഡു ചെയ്യൂ.



പാകിസ്താന്‍ കള്ളനോട്ടടിച്ച് ഇന്ത്യയില്‍ വിതരണം നടത്താന്‍ തയാറാകുകില്ല.



പത്തോ നാല്പതോ അമ്പതുരൂപാ നോട്ടുകള്‍ക്കപ്പുറം നോട്ടായി കൈയില്‍ വയ്‌ക്കേണ്ട ആവശ്യം ഈ ക്രെഡിറ്റ് കാര്‍ഡിന്റെ കാലത്ത് ആര്‍ക്കുമില്ല.



സെല്‍ ഫോണ്‍ നിരക്ഷരരുടെ പോലും അവയവമായതുപോലെ ക്രെഡിറ്റ് കാര്‍ഡിനും ആകാവുന്നതേയുള്ളു.



പരീക്ഷിക്കാവുന്നതാണ്.



പക്ഷെ പൂച്ചയ്ക്ക് മണി കെട്ടാന്‍ ആര് തയാറാകും ?





Tags: How to stop black money

മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




അഴിമതിയുടെ സാമ്പത്തികം



Posted on: 23 Nov 2010





1.76 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം അഴിമതി വന്നപ്പോള്‍ നമുക്ക് സമാധാനമായി. ഇന്ത്യ അഴിമതിയുടെ കാര്യത്തില്‍ ലോകനിലവാരത്തില്‍ എത്തിക്കഴിഞ്ഞു. ലോകത്തിലെ ഒന്നാം നമ്പര്‍ അല്ലെങ്കിലും താമസിയാതെ നമുക്ക് ആ നിലയിലെത്താന്‍ കഴിയും. അതിനുള്ള സംവിധാനവും ലക്ഷ്യബോധവും നമുക്കിന്നുണ്ട്.



പക്ഷെ കേരളത്തിന് ഈ രംഗത്ത് വളരെയേറെ മുന്നേറാനുണ്ട് എന്ന വസ്തുത എന്നെ ദു:ഖിപ്പിച്ചു. നമ്മുടെ ലാവലിനും പാമോയിലും എല്ലാം വെറും ശതകോടികള്‍ക്കപ്പുറം പോകുന്നില്ല.



കേരളത്തിന്റെ ഈ രംഗത്തെ പിന്നോക്കാവസ്ഥയെക്കുറിച്ച് ഗൗരവമായി നാം ചിന്തിക്കണം.



നാം സാക്ഷരരാണ്. ദിവസവും രണ്ടും മൂന്നും പത്രം വായിക്കുന്നവരാണ്. വാര്‍ത്തകള്‍ വായിക്കുന്നതില്‍ മാത്രമല്ല, കാണുന്നതിലും നമ്മള്‍ മുന്നിലാണ്. ടി.വി. വാര്‍ത്താചാനലുകള്‍ക്ക് ഇന്ത്യന്‍ ഭാഷകളില്‍ ഹൈ റേറ്റിങ് മലയാളത്തിനാണ്. പക്ഷെ ഒരു കാര്യം. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്ത അഴിമതിയുടേതുമാണ്. ദിവസവും കുറഞ്ഞത് രണ്ട് അഴിമതി വാര്‍ത്തകളെങ്കിലും നമുക്കു വേണം. ഞാനും എന്റെ കുടുംബവും ഒഴികെ മറ്റെല്ലാവരും അഴിമതിക്കാരാണ് എന്ന് നമ്മളെല്ലാവരും പൂര്‍ണ്ണമായി വിശ്വസിക്കുന്നു. അതു കൊണ്ട് ഒരു അഴിമതി വാര്‍ത്തയെങ്കിലും വരാത്ത കേരളീയപ്രഭാതത്തെ നമുക്കു അംഗീകരിക്കാന്‍ പറ്റുകില്ല. രാവിലത്തെ അഴിമതി ദ്യശ്യവും ചര്‍ച്ചയും പോലീസിന്റെ ഓട്ടവും കഴിഞ്ഞ് ഉച്ചയാകുമ്പോഴേക്ക് ബ്രേക്ക് വാര്‍ത്ത വരണം. അടുത്ത അഴിമതിയുടെ പരസ്യം. സന്ധ്യയാകുമ്പോഴേക്ക് ആ അഴിമതിയുടെ ദ്യശ്യങ്ങള്‍ പത്തു തവണയെങ്കിലും ആവര്‍ത്തിച്ചിരിക്കണം. രാവിലത്തെ അഴിമതി വൈകിട്ടാകുമ്പോഴേക്ക് കംപ്ലീറ്റ്‌ലി ഔട്ട്. രണ്ടാമന്‍ റെഡി. ഭാഗ്യമുണ്ടെങ്കില്‍ അര്‍ദ്ധരാത്രിക്ക് ഒരു പുതിയ അഴിമതിയുടെ ബ്രേക്ക് ന്യൂസ് കൂടി വരാം. രാവിലെ പത്രത്തില്‍ ഈ അഴിമതികളുടെ വലിപ്പച്ചെറുപ്പമനുസരിച്ച് ലോക്കല്‍ ആള്‍ കേരള പേജുകള്‍ നിറയണം.



രാഷ്ട്രീയക്കാരുടെ അഴിമതിയാണ് നമുക്കു ഏറ്റവും പ്രിയം. കളിക്കളത്തിലെ അഴിമതി, പോലീസ് അഴിമതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി, സിനിമാക്കാരുടെ അഴിമതി, പെണ്‍വാണിഭത്തിലെ അഴിമതി, അടിപിടിയിലെ അഴിമതി, കോടതിയിലെ അഴിമതി, കള്ള് അഴിമതി, വാഹന അഴിമതി. ലാന്‍ഡ് - കഞ്ചാവ് - വ്യഭിചാര - ക്വാട്ടേഷന്‍ മാഫിയാ രംഗത്തെ അഴിമതി. സാംസ്‌ക്കാരിക അഴിമതി. എന്തിന് ആള് മരിച്ചാല്‍ പോലീസ് വെടി വയ്ക്കുന്ന എണ്ണത്തിലെ അഴിമതി. റിയാലിറ്റി ഷോയിലെ ജഡ്ജ് അഴിമതി, എസ്.എം.എസ്. അഴിമതി.



റോഡില്‍ കുഴി വരുന്നത് അഴിമതികൊണ്ടാണെന്ന് നമുക്കറിയാം. കുഴി മൂടിയാല്‍ അതില്‍ അഴിമതി ഉണ്ടാകുമെന്നും നമുക്കറിയാം.



പക്ഷെ നാം അഴിമതിയുടെ ഗ്രേഡിങ് നല്‍കുന്നത് ഒരു തുകയുമായി ബന്ധപ്പെടുത്തിയല്ല എന്നതാണ് ഇതില്‍ രസകരം. അഴിമതിയുടെ അളവുകോല്‍ നമുക്കു തുകയേയല്ല. അഴിമതിയുടെ ആകര്‍ഷണീയതയാണ്.



വല്ലപ്പോഴുമാണ് ലാവലിന്‍ പോലെ കുറെക്കാലം നിലനില്‍ക്കുന്ന ഒരു ഭേദപ്പെട്ട തുക കാട്ടാവുന്ന അഴിമതി കേരളത്തിന് ലഭിക്കുന്നത്. ആറു ലക്ഷത്തില്‍ പണ്ടു പണ്ടു തുടങ്ങിയ പഞ്ചസാര കുംഭകോണം അറുപതു വര്‍ഷം കൊണ്ട് മുന്നൂറുകോടിയുടെ ലാവലിനില്‍ എത്തിക്കാന്‍ പെട്ട പാട് നമുക്കറിയാം. തമിഴ്‌നാടും കര്‍ണ്ണാടകയും ബീഹാറും വെറും ഒരു വര്‍ഷം കൊണ്ടാണ് ഈ ലെവലില്‍ വളര്‍ച്ച നേടിയത് എന്ന് കൂടി ഓര്‍ക്കുമ്പോള്‍ നാം ലജ്ജിക്കണം.



എന്റെ സുഹൃത്ത് രാഷ്ട്രീയക്കാരനാണ്. മിടുക്കന്‍. കേരളത്തിലെ അഴിമതിരംഗത്ത് പരിചയസമ്പന്നന്‍. ഒരു ചെറിയ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ പ്രമുഖനാണിന്ന്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒരിടത്തും ജനസ്വാധീനം ഇല്ലെങ്കിലും നന്നായി രാഷ്ട്രീയം കളിക്കാനറിയാവുന്ന ഒരു പഴയ നേതാവിന്റെ പോക്കറ്റ് പാര്‍ട്ടിയായതിനാല്‍ എന്നും വാര്‍ത്തകളില്‍ വരും. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത കാരണം പാര്‍ട്ടി തീരെ ചെറുതെങ്കിലും പാര്‍ട്ടിക്ക് പത്തുകൊല്ലത്തില്‍ ഒരിക്കല്‍ അഞ്ചു കൊല്ലത്തേക്ക് രണ്ടോ മൂന്നോ എമ്മെല്ലെയെ കിട്ടും. പാര്‍ട്ടി ഉടമസ്ഥന്‍ നേതാവ് മന്ത്രിയാകും. എമ്മെല്ലെ സ്ഥാനം കിട്ടാത്തവരുടെ മുറുമുറുപ്പ് തീര്‍ക്കാനായി പത്തിരുനൂറു പൊതുമേഖലാ സ്ഥാപനങ്ങളുടെ സാരഥി പദം കേരളത്തില്‍ റിസര്‍വു ചെയ്തിട്ടുണ്ട്. അതില്‍ ഒന്നോ രണ്ടോ ഈ പാര്‍ട്ടിക്കും കിട്ടും.



ഞാന്‍ സുഹൃത്തിനോട് ചോദിച്ചു.



നിങ്ങളെപ്പോലുള്ളവരുണ്ടായിട്ട് ഈ അഴിമതിമേഖലയില്‍ നാം എന്തേ ഇത്ര പിന്നാക്കം ?



അദ്ദേഹം ചിരിച്ചു.



വാസ്തവത്തില്‍ കുഴപ്പം അക്കങ്ങളുടേതാണ്. നാം അഴിമതിയില്‍ മറ്റാരെക്കാളും ഒട്ടും പിന്നിലല്ല. നാം അഴിമതിയുടെ തുകയാണ് കാണുന്നത്. അത് ശരിയല്ല. അഴിമതി വളരെ ഡീപ് ആണ്. ഇന്ന് ഇന്ത്യയിലെ അഴിമതിയുടെ ഇക്കോണോമിക്ക് വാല്യൂ കണക്കാക്കുന്ന സംവിധാനം തികച്ചും പ്രാകൃതമായതിനാല്‍ നമുക്കു തോന്നുന്നതാണ് കേരളം പിന്നിലാണെന്ന്.



എനിക്കു മനസ്സിലായില്ല.



അദ്ദേഹം വിശദീകരിച്ചു.

ഞാന്‍ എന്റെ കഥ പറയാം. അപ്പോള്‍ മനസ്സിലാകും. എന്റെ അഛന്റെ പഴയ ക്ലാസ്‌മേറ്റാണ് ഞങ്ങളുടെ നേതാവ്. പത്തിരുപതു കൊല്ലം മുമ്പാണ്. ഞാന്‍ അന്ന് കോളേജ് വിട്ട് ഒരു പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നു. ഞങ്ങളുടെ നേതാവ് അന്ന് പ്രതിപക്ഷത്താണ്. തിരഞ്ഞെടുപ്പു വരുന്നു. പതിവുപോലെ അടുത്ത ഊഴം ഞങ്ങള്‍ ഉള്‍പ്പെട്ട മുന്നണിയുടേതാണ്. സീറ്റു വീതം വയ്പില്‍ നാലെണ്ണം നേതാവ് സംഘടിപ്പിച്ചു. അതില്‍ ഒരെണ്ണം വിജയിക്കാന്‍ തീരെ സാധ്യത കുറഞ്ഞതായിരുന്നു. യൂവാവിന് എന്നു പറഞ്ഞ് പലരെയും ഒഴിവാക്കി നേതാവ് എനിക്ക് ആ സീറ്റ് തന്നു. പ്രതീക്ഷിച്ചതുപോലെ ഞാന്‍ തോറ്റു. മുന്നണി വിജയിച്ചു. നേതാവ് മന്ത്രിയായി. പക്ഷെ തോറ്റ നേതാവെന്ന നിലയില്‍ ഞങ്ങളുടെ പാര്‍ട്ടിക്കു കിട്ടിയ മൂന്നു പൊതുമേഖലസ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നിന്റെ ചെയര്‍മാന്‍ സ്ഥാനം എനിക്കു കിട്ടി.



സുഹൃത്ത് ചിരിച്ചു.



ഞാന്‍ അഴിമതിക്കാരനല്ല. ഒരു ചെറിയ വീട്. മുപ്പതു സെന്റ് പറമ്പ്. ഒരു അലമാര നിറച്ച് പുസ്തകങ്ങള്‍. വീട്ടില്‍ ഗ്യാസടുപ്പില്ല. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി. സ്വന്തമായി വാഹനവുമില്ല. ബാങ്കിലെ അക്കൗണ്ടില്‍ ഒരിക്കലും മിനിമം ബാലന്‍സില്‍ കൂടുതല്‍ തുക കാണാറില്ല. ആ ഞാന്‍ പെട്ടെന്ന് ഒരു വലിയ സ്ഥാപനത്തിന്റെ അധിപനായി. രണ്ട് കാറ്. ബംഗ്ലാവ്. പൂന്തോട്ടം. എയര്‍കണ്ടീഷണര്‍. പരിചാരകര്‍. രണ്ടു വലിയ കളര്‍ ടി.വി. പഠിപ്പും വിവരവുമുള്ള വലിയ ഉദ്യോഗസ്ഥരുടെ ദാസഭാവം. എന്റെ പഴയ വീടിനെക്കാള്‍ വലിപ്പമുണ്ട് ആഫീസ് മുറിയോടു ചേര്‍ന്നുള്ള എനിക്കു മാത്രമായി ഉപയോഗിക്കാവുന്ന ടോയ്‌ലറ്റിന്. പരിപ്പുവടയ്ക്കപ്പുറം തിന്നാറില്ലാതിരുന്ന എനിക്ക് കശുവണ്ടിപ്പരിപ്പ് സ്‌നാക്ക്‌സിന്. വീട്ടിലും ആഫീസിലും ഫ്രീ ഫോണ്‍. എന്റര്‍ടെയിന്റ്‌മെന്റ് എക്‌സ്‌പെന്‍സസ്. ആരെയും പരസ്യമായിത്തന്നെ ഫൈവ് സ്റ്റാര്‍ അതിഥിയാക്കാം. ഇടയ്ക്ക് ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ദുബായ്, അമേരിക്ക, യൂറോപ്പ് വിമാനയാത്ര. ഞാന്‍ ഒരു പൈസ കൈക്കൂലി വാങ്ങിയില്ല. ഒരു കോണ്‍ട്രാക്ടിലും നിയമാനുസ്യതമല്ലാത്ത ഒന്നും ചെയ്തില്ല. പക്ഷെ എന്റെ നേതാവ് പറയുന്ന ആള്‍ക്കാരെ എനിക്ക് സ്ഥാപനത്തില്‍ എടുക്കേണ്ടി വന്നു. അവര്‍ നേരിട്ട് നടത്തുന്ന ഒരു ഇടപാടിനും ഞാന്‍ എതിരു നിന്നില്ല. എനിക്ക് വ്യക്തിപരമായി കുഴപ്പം വരരുത് എന്നു മാത്രം നോക്കി. ഓരോ ദിവസം കഴിയുന്തോറും സ്ഥാപനം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തി. ഞാന്‍ പക്ഷെ സ്ഥാപനം പൂട്ടാന്‍ നിര്‍ദ്ദേശിക്കേണ്ടതിനു പകരം അതിന്റെ കടം സര്‍ക്കാര്‍ എഴുതിത്തള്ളാനും സ്ഥാപനത്തിന്റെ രണ്ടു പുതിയ ഫാക്ടറികള്‍ കൂടി തുടങ്ങാനും പദ്ധതി തയാറാക്കി അതില്‍ വിജയിച്ചു. നാടിന് ഒരു പ്രയോജനവുമില്ലാത്ത സ്ഥാപനമാണ്. പക്ഷെ അത് നിലനിര്‍ത്തുകയും വലുതാക്കുകയും ചെയ്ത ഞാന്‍ കാട്ടിയതല്ലേ ശരിക്കും അഴിമതി?



സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വാസ്തവത്തില്‍ കേരളത്തിന്റെ അഴിമതിയുടെ യഥാര്‍ത്ഥരൂപമല്ലേ ?



അറുപതു വര്‍ഷമായി പണി തീരാത്ത വൈദ്യുതി പ്രോജക്ടുകള്‍. നാല്പതു വര്‍ഷമായി തീരാത്ത ഹൈ വേ ബൈപാസുകള്‍, മുപ്പതു കൊല്ലമായി പണി നടക്കുന്ന ഓവര്‍ ബ്രിഡ്ജുകള്‍, തികച്ചും അനാവശ്യമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വെള്ളാനകള്‍. ഇവയുടെ ഇക്കണോമിക്ക് വാല്യൂ നാം കണക്കാക്കുന്നില്ല. ഒരു തകര്‍ന്ന റോഡ് നന്നാക്കാത്തതിലെ കോണ്‍ട്രാക്ട് അഴിമതിയെക്കാള്‍ എത്രയോ വലുതാണ് റോഡ് പ്രവര്‍ത്തനക്ഷമം ആകാത്തതിനാല്‍ സമൂഹത്തിന് ഉണ്ടാകുന്ന അധികച്ചെലവുകള്‍. കമ്പ്യൂട്ടര്‍ വന്ന കാലത്ത് അതിനെതിരെ നടന്ന സമരം ഏറ്റവും വലിയ അഴിമതി ആയിരുന്നു. കേരളത്തിന്റെ സാമ്പത്തികരംഗത്തെ പുരോഗതിയെ ആ സമരം പിടിച്ചു നിര്‍ത്തിയതിന്റെ നഷ്ടം കണക്കാക്കാന്‍ അളവുകോലില്ല.



സുഹൃത്ത് പറഞ്ഞു.



നേത്യത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും അധികാരവും ആര്‍ത്തിയും നിലനിര്‍ത്താനായി കണ്ണടക്കുന്ന രീതിയും ഇന്ന് സാര്‍വത്രികമാണ്. ഈ പ്രവണതയാണ് ശരിക്കും അഴിമതി. കോടികളില്‍ കൃത്യമായി കണക്കു കൂട്ടാന്‍ പറ്റാത്ത ആരും അറിയാത്ത ഈ അഴിമതിയില്‍ നാമും ഒട്ടും പിന്നിലല്ല.



ആലോചിച്ചപ്പോള്‍ സംഗതി ശരിയാണ്.



സമാധാനമായി. കേരളം പിന്നിലല്ലല്ലോ.





Tags: The Economics of Scam